നിയമസഭയില്‍ മാസ്‌കും കയ്യുറയും ധരിച്ച് പാറക്കല്‍ അബ്ദുല്ല: വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല നിയമസഭയിലെത്തിയത് മാസ്‌കും കൈയ്യുറയും ധരിച്ച്. നിപാ വൈറസ് ബാധിച്ച മണ്ഡലമായതിനാലാണ് എം.എല്‍.എ മാസ്‌ക് ധരിച്ചെത്തിയത്.
എന്നാല്‍ മാസ്‌ക് ധരിക്കാന്‍ മാത്രം ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ അറിയിക്കണമായിരുന്നുവെന്ന് സ്പീക്കര്‍ പി രാമകൃഷ്ണന്‍ പറഞ്ഞു. ഇതോടെ വിമര്‍ശനവുമായി മുഖ്യമന്ത്രിയും രംഗത്തെത്തി. സഭയെ അവഹേളിക്കുന്നതാണ് നടപടിയെന്നും എല്ലാവരും ഒരുമിച്ച് നേരിടുന്നതിനെ അങ്ങനെ കാണേണ്ടതില്ലായിരുന്നുവെന്നും മുഖ്യമന്ത്രിയും ഭരണപക്ഷവും പറഞ്ഞു.
ഇതോടെ, ചെറിയ ബഹളമുണ്ടായി. നിപയുടെ ഗൗരവം അറിയിക്കാന്‍ പ്രതീകാത്മകമായി പ്രവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷം പറഞ്ഞു. ചോദ്യോത്തര വേള അവസാനിക്കാനിരിക്കേയാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. തന്റെ നാട്ടില്‍ ജനങ്ങള്‍ ഇങ്ങനെയാണ് നടക്കുന്നതെന്നും അത് അറിയിക്കാനാണ് ഞാനും സഭയില്‍ ഇങ്ങനെ എത്തിയതെന്ന് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."