HOME
DETAILS
MAL
ലക്ഷംവീടുകള്‍ക്ക് പട്ടയം നല്കാന് തടസമില്ലെന്ന് തഹസില്‍ദാര്‍
backup
June 04 2018 | 04:06 AM
ഒറ്റപ്പാലം: ലെക്കിടി പേരൂരില്‍ കുടില്‍ കെട്ടി സമരം ചെയ്ത ലക്ഷംവീടുകള്‍ക്ക് പട്ടയം നല്കാന് വൈകുന്നത് പഞ്ചായത്ത് അനുവാദപത്രിക നല്‍കാത്തതിനാലെന്ന് തഹസില്‍ദാര്‍.
താലൂക്ക് വികസന സമിതിയില്‍ മുസ്ലിം ലീഗ് പ്രതിനിധി പി.എ ഷൗക്കത്തലി ഉന്നയിച്ച പട്ടയ വിഷയത്തിന്ന് മറുപടിയാണ് തഹസില്‍ദാര്‍ പറഞ്ഞത്.
ഭരണസമിതി തീരുമാനത്തോടപ്പം അനുവാദപത്രിക കൂടി നല്കിയാല് പട്ടയം അനുവദിക്കുന്നതിന് തടസമില്ലെന്ന് ലക്കിടി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപ നാരായണന്റെ സാന്നിധ്യത്തിലാണ് തഹസില്‍ദാര്‍ പറഞ്ഞത്. ലക്ഷംവീട് കോളനി നിവാസികള്‍ക്ക് വര്‍ഷങ്ങളായി പട്ടയം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ലെക്കിടിപേരൂര്‍ പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ കുടില്‍കെട്ടി സമരം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."