അഞ്ചംഗ സംഘത്തിന്റെ അക്രമത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്
മര്‍ദനം പട്ടാപ്പകല്‍; യുവതിയുടെ ചുരിദാര്‍ വലിച്ചുകീറി
നെടുങ്കണ്ടം: മദ്യലഹരിയിലെത്തിയ അഞ്ചംഗസംഘത്തിന്റെ അക്രമത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. കുഴിത്തൊളു കുഴിക്കണ്ടം വെണ്ണമറ്റത്തില്‍ ബിജുവിന്റെ ഭാര്യ അനീഷ (36) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പട്ടാപ്പകല്‍ നടുറോഡിലിട്ട് അക്രമിച്ച വീട്ടമ്മയുടെ ചുരിദാറും ഗുണ്ടാസംഘം വലിച്ചുകീറി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. സ്വകാര്യ ബസിലെ െ്രെഡവറടങ്ങിയ അഞ്ചംഗ സംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടുറോഡില്‍ വീട്ടമ്മയെ അക്രമിച്ച് ചൂരിദാര്‍ വലിച്ചുകീറിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കമ്പംമെട്ട് എസ്.ഐ ഷനല്‍കുമാര്‍ അറിയിച്ചു.
പരുക്കേറ്റ അനീഷയുടെ ഭര്‍ത്താവ് ബിജുവിന്റെ ഓട്ടോറിക്ഷ വിറ്റതുമായി ബന്ധപ്പെട്ട് 5000 രൂപ ലഭിക്കാനുണ്ടായിരുന്നു. ഈ പണം ബിജു വാഹനം വാങ്ങിയ സ്വകാര്യ ബസിലെ ഡ്രൈവറോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് അക്രമമെന്ന് അനീഷ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. അനീഷയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം കണക്കുകള്‍ നോക്കാന്‍ സമീപത്തെ വീട്ടില്‍ കുടുംബശ്രീ അംഗങ്ങള്‍ ഒത്തുകൂടിയിരുന്നു. കണക്ക് നോക്കുന്നതിനിടെ അനീഷയുടെ ഫോണിലേക്ക് അക്രമികളിലൊരാള്‍ വിളിച്ചു വീടിനു പുറത്തിറക്കി.
പുറത്തെത്തിയ അനീഷയെ റോഡിലീട്ട് ഗുണ്ടാസംഘം പിരടിക്ക് അടിക്കുകയും ചുരിദാര്‍ വലിച്ചുകീറുകയുമായിരുന്നു. ഇതിനിടെ എറണാകുളത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അനീഷയുടെ കരച്ചില്‍ പ്രതികളിലൊരാള്‍ കേള്‍പ്പിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. അനീഷ അലറിക്കരഞ്ഞതോടെ സമീപവാസികളും കുടുംബശ്രീയംഗങ്ങളുമെത്തി. എറണകുളത്ത് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറാണ് ബിജു. ഗുണ്ടാസംഘത്തെക്കുറിച്ച് സപെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."