HOME
DETAILS

മൂന്നാറിന്റെ തനിമ നിലനിര്‍ത്താന്‍ 'സേവ് മൂന്നാര്‍' കാംപയിനുമായി യു.ഡി.എഫ്

  
backup
March 31 2017 | 20:03 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%ae-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0


തൊടുപുഴ: ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നെന്ന് ആഗോളതലത്തില്‍ ഖ്യാതിനേടിയ മൂന്നാറിനെ സംരക്ഷിക്കാന്‍ 'സേവ് മൂന്നാര്‍' കാംപയിനുമായി യു.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി. കാംപയിനിന്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ നാലിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ മൂന്നാറിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സത്യഗ്രഹസമരം അനുഷ്ഠിക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സത്യഗ്രഹസമരം കെ.പി.സി.സി പ്രസിഡ്രന്റ് എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്യും
മൂന്നാറിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. തെക്കിന്റെ കശ്മിര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മൂന്നാറില്‍ മാര്‍ച്ച് മാസത്തിലെ പകലുകള്‍ ചുട്ടുപഴുക്കുന്നു. മൂന്നാര്‍ ഇപ്പോള്‍ പഴയ മൂന്നാറല്ല. എല്ലാം അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി സന്തുലനത്തിന് വിലകല്‍പ്പിക്കാതെ അശാസ്ത്രീയമായി നടപ്പാക്കിയ തട്ടിക്കൂട്ട് വികസന പദ്ധതികള്‍ കാരണം മലീമസപ്പെട്ട് വീര്‍പ്പുമുട്ടിയ മൂന്നാറിനെ കാത്തിരിക്കുന്നത് ഊട്ടിയുടെയും കൊടൈക്കനാലിന്റെയും ദുര്‍ഗതി തന്നെയാണ്. പ്രകൃതി സന്തുലനത്തിന് ഒരുപോറല്‍ പോലും ഏല്‍പ്പിക്കാതെ പ്രകൃതി സൗഹാര്‍ദമായ മൂന്നാറിന് ചേരുന്ന സവിശേഷമായ ടൂറിസം പദ്ധതികളും കെട്ടിട നിര്‍മാണ ചട്ടങ്ങളും മാറുന്ന കാലത്തിന്റെ അനിവാര്യതയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
സ്വന്തം നാട്ടില്‍ ബഹുനില പാലങ്ങള്‍ പോലും നിര്‍മിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം കൈമുതലുണ്ടായിരുന്ന കാലത്തും ബ്രട്ടീഷുകാര്‍ ഒരു കോണ്‍ക്രീറ്റ് കെട്ടിടം പോലും പണിയാത്ത മൂന്നാറില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും അംബരചുംബികളായ കോണ്‍ക്രീറ്റ് കാടുകളാണ്. ഈ പശ്ചാത്തലത്തിലാണ് ഒന്നു കയറിക്കിടക്കാന്‍ കൂരപോലുമില്ലാത്തവരുടെ ഒരു സെന്റിലും രണ്ടു സെന്റിലും, മുന്നു സെന്റിലും ഒതുങ്ങുന്ന ചെറുകിട കൈയേറ്റങ്ങളും സ്ഥിരം കൈയേറ്റക്കാരെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഭൂമി കൈയേറി കോടികള്‍ വാരിക്കുട്ടുന്ന മാഫിയ സംഘങ്ങളും സ്വന്തം പട്ടയ ഭൂമിയിലും സി.എച്ച്.ആറില്‍ ഉള്‍പ്പെട്ട ഏലത്തോട്ടങ്ങളിലും ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നവരും എല്ലാം അടങ്ങുന്ന കൈയേറ്റ വിവാദങ്ങള്‍ മൂന്നാറില്‍ അരങ്ങുവാഴുന്നത്. സാധാരണക്കാരെ മുന്നില്‍ നിര്‍ത്തി കൈയേറ്റ മാഫിയ സൂത്രത്തില്‍ രക്ഷപ്പെടാന്‍ വേണ്ടി കളിക്കുന്ന നാടകമാണ് മൂന്നാറിലെ പുത്തന്‍ കൈയേറ്റ വിവാദങ്ങളെന്ന് നേതാക്കള്‍ പറഞ്ഞു.
മൂന്നാറിന്റെയും പരിസര പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ഉതകുന്ന മൂന്നാര്‍ ഡെവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കണം. മൂന്നാറിന്റെ അനന്തമായ ടൂറിസം സാധ്യതകളും അതിവിശിഷ്ടമായ പ്രകൃതി സൗന്ദര്യവും കാത്തു സൂക്ഷിക്കാനും പരിരക്ഷിക്കാനും ഉതകുന്ന പ്രത്യേക നിയമ നിര്‍മാണങ്ങള്‍ ഉണ്ടാക്കി കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം. അനുദിനം മലീമസമായിക്കൊണ്ടിരിക്കുന്ന മൂന്നാറിലെ പുഴകളും തോടുകളും മാലിന്യ വിമുക്തമാക്കി ഓരങ്ങള്‍ കെട്ടി ബലപ്പെടുത്തി കൈയേറ്റക്കാരില്‍ നിന്ന് പരിരക്ഷിക്കണം. എല്ലാ തരത്തിലുമുള്ള പരിസര മലിനീകരണങ്ങളും കര്‍ശനമായി ഒഴിവാക്കി മൂന്നാറിനെ വിശുദ്ധിയുടെ പറുദീസയാക്കണം. ഇപ്പോഴുള്ള നിര്‍മിതികള്‍ കൊണ്ടു തന്നെ മൂന്നാര്‍ വീര്‍പ്പുമുട്ടുകയാണ്. അക്കാരണത്താല്‍ മൂന്നാറിനു ചുറ്റുമള്ള പഞ്ചായത്തുകളില്‍ വിനോദ സഞ്ചാരത്തെ പരിപോഷിപ്പിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന സമഗ്രമായ വികേന്ദ്രീകൃത ടൂറിസം വികസന പദ്ധതിക്ക് രൂപം കൊടുക്കണം.
പ്രസ്തുത ലക്ഷ്യ പ്രപ്തിക്കായി ഒരു മാസ്റ്റര്‍ പ്ലാനിന് രൂപകല്‍പന നല്‍കണമെന്ന് അഡ്വ. എസ് അശോകന്‍ പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ മുഹമ്മദ് വെട്ടിക്കല്‍, കെ. സുരേഷ് ബാബു, അനൂപ് ഫ്രാന്‍സിസ്, മാര്‍ട്ടിന്‍ മാണി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago