HOME
DETAILS
MAL
വൈദ്യുതി ജീവനക്കാരന് ഷോക്കേറ്റ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
backup
March 31 2017 | 21:03 PM
തിരുവനന്തപുരം: വൈദ്യുതി ലൈന്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ വെള്ളനാട് സെക്ഷനിലെ മസ്ദൂര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുത്ത് അധികൃതര്‍ക്ക് നോട്ടീസയച്ചു. ചീഫ് സെക്രട്ടറി, വൈദ്യുതി ബോര്‍ഡ് ചെയര്മാന്, ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ മൂന്നാഴ്ചയ്ക്കകം സംഭവം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. വെള്ളനാട് കമ്പിമുക്ക് കാവുംകുഴി സ്വദേശി സജിയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."