സാലറി ചലഞ്ചിനെതിരേ വി.ടി ബല്‍റാം എം.എല്‍.എ
മണ്ണഞ്ചേരി (ആലപ്പുഴ): സാലറി ചലഞ്ചിനെതിരേ പ്രതിഷേധവുമായി വി.ടി ബല്‍റാം എം.എല്‍.എ.
കഴിഞ്ഞ പ്രളയകാലത്തും സര്‍ക്കാര്‍ സാലറി ചലഞ്ച് നടപ്പിലാക്കിയിരുന്നു. അന്ന് 20000 വീടുകള്‍ സംസ്ഥാനത്ത് തകര്‍ന്നു. കൂടാതെ ആശുപത്രികള്‍, സ്കൂളുകള്‍, അംഗന്‍വാടികള്‍ അങ്ങനെ നിരവധി സ്ഥാപനങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഭീമമായ നാശനഷ്ടമാണ് കേരളത്തിന് ഉണ്ടായത്. എന്നാല്‍ കൊവിഡ് 19 ന്റെ ഭീതി പടരുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് പ്രളയകാലം പോലെയുള്ള ചെലവ് ഉണ്ടാകുന്നില്ലെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യമായ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിനും മറ്റ് നടപടികള്‍ക്കുമായി 400 കോടിയുടെ അധിക ചെലവ് മാത്രമാണ് സര്‍ക്കാരിനുള്ളത്. ഇതില്‍ പൂര്‍ണമായും റേഷന്‍കാര്‍ഡ് ഉടമകള്‍ ധാന്യങ്ങള്‍ വാങ്ങാനും ഇടയില്ല. ഇത്തരത്തില്‍ 400 കോടിയുടെ ചെലവിന്റെ പേരില്‍ 3200 കോടി രൂപ സാലറി ചലഞ്ചിലൂടെ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കൊവിഡ് പാക്കേജില്‍ 20000 കോടിയുടെ പ്രഖ്യാപനം നടത്തുമ്പോള്‍ ജനങ്ങളുടെ കൈയ്യില്‍ വേഗം പണം എത്തിച്ച് മാര്‍ക്കറ്റ് സജീവമാക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ജനങ്ങളില്‍ നിന്നും മാര്‍ക്കറ്റില്‍ നിന്നും പണം പിന്‍വലിക്കുന്ന നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും ഇതെന്തു സര്‍ക്കാരാണെന്നും എം.എല്‍.എ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."