കൊവിഡ്: സഊദിയില്‍ നാലുപേര്‍ കൂടി മരിച്ചു; മരണസംഖ്യ 25 ആയി
റിയാദ്: സഊദിയില്‍ കൊവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ മരണസംഖ്യ 25 ആയി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലധികമായിട്ടുണ്ട്. ഇന്നലെ 154 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2,039 ആയി ഉയര്‍ന്നു. എന്നാല്‍, നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1,663 പേരാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 351 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ 23 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ 41 പേരായും ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ വൈറസ് ബാധ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് മദീനയിലാണ്. ഇവിടെ 34 പുതിയ വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. ജിദ്ദ- 30, മക്ക- 21, തബൂക്-17, റിയാദ്- 13, ബുറൈദ- 9, ഖത്വീഫ്- 6, ഹുഫൂഫ്- 4, ഖോബാര്‍, അല്‍റസ്, നജ്‌റാന്‍- മൂന്ന് കേസുകള്‍ വീതം, മുഹായില്‍, ഖഫ്ജി, ദഹ്‌റാന്‍- രണ്ടു കേസുകള്‍ വീതം, ഖമീസ് മുശൈത്, റാസ്തന്നൂറ, ദമാം, അല്‍ വജ്ഹ, ദുബ എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതവുമാണ് സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് കനത്ത നിയന്ത്രണങ്ങളാണ് സഊദി ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."