HOME
DETAILS

ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 27 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി യുവാവ് പിടിയില്‍

  
backup
March 31 2017 | 21:03 PM

%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6


കാസര്‍കോട്: ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 27 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മധൂര്‍ പട്‌ളയിലെ മര്‍സാഖ് മുഹമ്മദാണ് (26) കസ്റ്റംസ് അധികൃതരുടെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 11.20ന്റെ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ ഇയാളില്‍ നിന്ന് 27,04,232 രൂപ മൂല്യമുള്ള വിദേശ കറന്‍സിയാണ് പിടിച്ചെടുത്തത് .
സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന ജീന്‍സിനകത്ത് വിദേശ കറന്‍സി കണ്ടെത്തിയത്. പ്രത്യേക പോക്കറ്റുകളുണ്ടാക്കിയാണ് കറന്‍സി ഒളിപ്പിച്ചു വച്ചിരുന്നത്. 23,100 അമേരിക്കന്‍ ഡോളര്‍, 12,475 ബ്രിട്ടീഷ് പൗണ്ട്, 1885 യൂറോ, 350 സ്വിസ് ഫ്രാങ്ക് എന്നിവയാണ് പിടിച്ചെടുത്തത്.
പ്രതിയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചയ്ക്കിടെ മംഗളൂരു വിമാനത്താവളത്തില്‍ നടക്കുന്ന രണ്ടാമത്തെ വിദേശ കറന്‍സി വേട്ടയാണിത്. കഴിഞ്ഞ 18ന് 69.74 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി മഞ്ചേശ്വരം കടമ്പാര്‍ മൊറത്തണ വീട്ടില്‍ മുഹമ്മദ് അസ്‌കറിനെ(20) കസ്റ്റംസ് പിടികൂടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago