കന്ധമാല്‍ കേസില്‍ നിരപരാധികള്‍ ജയിലില്‍ കിടക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അപചയം: ജ. സിറിയക് ജോസഫ്
കൊച്ചി: 2008ല്‍ ഒഡിഷയിലെ കന്ധമാലില്‍ സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴുപേരുടെ അപ്പീല്‍ അഞ്ചുവര്‍ഷമായിട്ടും കേള്‍ക്കാന്‍ ഹൈക്കോടതി തയാറാകാത്തത് നീതിന്യായ വ്യവസ്ഥയുടെ അപചയത്തിന് ഉദാഹരണമാണെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ്. ബോധപൂര്‍വം കേസ് കേള്‍ക്കുന്നത് താമസിപ്പിക്കുകയാണ്.
എറണാകുളം പ്രസ് ക്ലബ്ബില്‍ പത്രപ്രവര്‍ത്തകന്‍ ആന്റോ അക്കരയുടെ 'നിരപരാധികള്‍ തടവറയില്‍' എന്ന പുസ്തകം പ്രകാശനം ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാലാകാം ഇത്. എന്നാല്‍ ഏഴ് നിരപരാധികള്‍ ജയിലില്‍ അടക്കപ്പെട്ടത് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിരപരാധികളെ കുറ്റവിമുക്തരാക്കുന്നതോടൊപ്പം സ്വാമിയെ കൊന്നത് ആരെന്ന് കണ്ടെത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി മുന്‍ ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ പുസ്തകം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."