HOME
DETAILS

രേഖകള്‍ പിടിച്ചെടുക്കാനൊരുങ്ങി അന്വേഷണ സംഘം; കെണിയില്‍ കുരുങ്ങിയത് നിരവധി പ്രമുഖര്‍

  
backup
March 31 2017 | 22:03 PM

mangalam-television-honey-trap-many-in-trap-suspecting

തിരുവനന്തപുരം: മംഗളം ടി.വി ചാനല്‍ നിരവധി പ്രമുഖരെ കെണിയില്‍ കുരുക്കിയതായി സൂചന. മൂന്നു സി.പി.എം മന്ത്രിമാര്‍, സി.പി.എമ്മിന്റെ രണ്ടു എം.എല്‍.എമാര്‍, അഞ്ചു ഐ.എ.എസുകാര്‍, നാലു ഐ.പി.എസുകാര്‍, മന്ത്രിമാരുടെ ചില പെഴ്‌സനല്‍ സ്റ്റാഫംഗങ്ങള്‍, വിദേശത്തേയും, സ്വദേശത്തേയും ചില വ്യവസായികള്‍, ചില പ്രതിപക്ഷ നേതാക്കള്‍ എന്നിവരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയാണ് ചോര്‍ത്തിയതെന്നാണ് സൂചന.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും ആഭ്യന്തര വകുപ്പിലും, സെക്രട്ടേറിയറ്റിലെ ഉന്നതങ്ങളിലും സ്വാധീനമുള്ള മംഗളത്തിന്റെ ക്രൈം റിപ്പോര്‍ട്ടര്‍ ആണ് പദ്ധതി തയാറാക്കിയത്.


സി.പി.എം മന്ത്രിമാരുടെ ഗണ്‍മാന്‍ന്മാര്‍ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. തലസ്ഥാനത്തെ ഒരു ഉന്നത ഐ.പി.എസുകാരനെ സ്വാധീനിച്ച് സൈബര്‍ സെല്ലില്‍ നിന്നും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ഒരു വിരമിച്ച ഐ.പി.എസുകാരനും മംഗളത്തിന്റെ ക്രൈം റിപ്പോര്‍ട്ടര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുമായിരുന്നു. ഫോണ്‍ ട്രാപ്പില്‍ പെടുത്തിയ ഐ.എ.എസുകാരുടെ പട്ടികയില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.എ.എസുകാരിയും ഉണ്ടെന്നാണ് സൂചന.


പ്രമുഖരെ ഫോണില്‍ കുരുക്കാനായി ആറു മാസം മുന്‍പാണ് മംഗളം റിക്രൂട്ട്‌മെന്റ് നടത്തിയത്. സി.ഇ.ഒ ആര്‍. അജിത്കുമാര്‍ സംഘത്തിന്റെ പൂര്‍ണ ചുമതല ക്രൈം റിപ്പോര്‍ട്ടര്‍ ജയചന്ദ്രന് (എസ് നാരായണന്‍) നല്‍കുകയായിരുന്നു. അന്ന് രൂപീകരിച്ച ആറംഗ സംഘത്തില്‍ അജിത്കുമാറിനെയും ജയചന്ദ്രനെയും കൂടാതെ എം.ബി സന്തോഷ്, ഋഷി കെ മനോജ്, കണിയാപുരം സ്വദേശിനിയായ യുവതി, മംഗളത്തിലെ തന്നെ നോണ്‍ ജേര്‍ണലിസ്റ്റായ യുവതി എന്നിവരാണ് ഉണ്ടായിരുന്നത്.


ചാനല്‍ ലക്ഷ്യമിട്ട വി.ഐ.പികളുടെ ഫോണ്‍ വിവരങ്ങളും മറ്റും ജയചന്ദ്രനാണ് ശേഖരിച്ചത്. അതിനു ശേഷം യുവതികളെ നേരിട്ട് അയക്കുകയായിരുന്നു. പലരും ഇവരുടെ ചൂണ്ടയില്‍ കുടുങ്ങി. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി അഭിഭാഷകരുമായി സംസാരിക്കുന്ന വിവരങ്ങളും ഇവര്‍ ചോര്‍ത്തിയെന്ന് അറിയുന്നു.
ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എമ്മിന്റെ പങ്കായിരുന്നു ആദ്യം അന്വേഷിച്ച് പുറത്തു വിടാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വിഷയം മാറ്റുകയായിരുന്നു. എ.കെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തു വന്നതിനു ശേഷം ചാനല്‍ അധികൃതര്‍ മറ്റുള്ളവരുടെ വാര്‍ത്ത പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.


അന്നേ ദിവസമാണ് അടുത്ത ദിവസം കേരളം ഞെട്ടുമെന്ന് ചാനലില്‍ പരസ്യം നല്‍കിയത്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചത്. ചാനലിന്റെ ഫോണ്‍കെണിയില്‍ പെട്ട ഒരു മന്ത്രി വാര്‍ത്ത പുറത്തു വിടരുതെന്ന് ചാനല്‍മേധാവിയോട് ആവശ്യപ്പെട്ടതായും അറിയുന്നു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഫോണ്‍കെണിയില്‍ ശേഖരിച്ച ഓഡിയോ ടേപ്പുകള്‍ ഇപ്പോഴും മംഗളത്തിലുണ്ടെന്നാണ് സൂചന.


പ്രത്യേക അന്വേഷണ സംഘം ഇന്റലിജന്‍സ് മേധാവിയില്‍ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു ടേപ്പുകള്‍ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. കേസെടുത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി അന്വേഷണ സംഘത്തോട് ആവശ്യപെട്ടിരിക്കുന്നത്. മാധ്യമ സ്ഥാപനം റെയ്ഡ് ചെയ്തായാലും രേഖകള്‍ പിടിച്ചെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നറിയുന്നു.
അതിനിടെ ചില കേന്ദ്രങ്ങളില്‍ നിന്നും ഒത്തു തീര്‍പ്പ് ശ്രമവും ആരംഭിച്ചിട്ടുണ്ട്.


എ.കെ ശശീന്ദ്രനെതിരായി നല്‍കിയ വാര്‍ത്ത സ്റ്റിങ് ഓപ്പറേഷനിലൂടെ സൃഷ്ടിച്ചതാണെന്നുള്ള മംഗളം സി.ഇ.ഒ അജിത്ത് കുമാറിന്റെ തുറന്നു പറച്ചിലിനും മാപ്പ് അഭ്യര്‍ത്ഥനക്കും പ്രധാന കാരണം നിക്ഷേപകര്‍ പിന്മാറാനൊരുങ്ങിയതാണെന്നു സൂചനകളുമുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിന് പിന്നാലെ പൊലിസ് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടതോടെ നിക്ഷേപകര്‍ ഭയപ്പെടുകയായിരുന്നു.


നിക്ഷേപകര്‍ക്കും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്കും നേരെ അന്വേഷണം നീളാനിടയുണ്ടെന്നു നിയമോപദേശം ലഭിച്ചതോടെ പലരും പിന്മാറാനൊരുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് പരസ്യമായ മാപ്പ് പറച്ചിലിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കാം എന്ന നിലയിലേക്ക് ചാനല്‍ മാനേജ്‌മെന്റ് നീങ്ങിയെന്നാണ് വിവരം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago