HOME
DETAILS

മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗത്തിനും മൂന്ന് മാസക്കാലം അഞ്ച് കിലോ വീതം അരി; കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍വിതരണം 20 മുതല്‍

  
backup
April 04 2020 | 16:04 PM

ration-for-yellow-pink-cards1

 

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ അരിവിതരണം 20ന് ആരംഭിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍. മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗങ്ങള്‍ക്കും അഞ്ചുകിലോ അരി വീതം മൂന്നുമാസത്തേക്ക് സൗജന്യമായി ലഭിക്കും. കൂടാതെ കാര്‍ഡൊന്നിന് ഓരോ കിലോഗ്രാം പയറും ഇവര്‍ക്ക് സൗജന്യമായി നല്‍കും. അധികമായി നല്‍കുന്ന കേന്ദ്ര റേഷന്‍വിഹിതം ജൂണ്‍ വരെ തുടരും.

ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന വിഹിതത്തിന് പുറമെയാണ് അന്ത്യോദയ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരി ലഭിക്കുക. നീല, വെള്ള കാര്‍ഡുകാര്‍ക്ക് കേന്ദ്രവിഹിതം ഉണ്ടാകില്ല. കഴിഞ്ഞ നാലുദിവസം കൊണ്ട് സംസ്ഥാനത്ത് 63.5 ശതമാനം കുടുംബങ്ങള്‍ സൗജ്യ റേഷന്‍ വാങ്ങി.

ഇന്നു മാത്രം 12.56 ലക്ഷം കാര്‍ഡുടമകളാണ് റേഷന്‍ വാങ്ങിയത്. ആകെയുള്ള 87.28 ലക്ഷം കാര്‍ഡുകളില്‍ 55.44 ലക്ഷം കുടുംബങ്ങളാണ് ഇതുവരെ റേഷന്‍ വാങ്ങിയത്. ബാക്കിയുള്ളവര്‍ക്ക് വരുംദിവസങ്ങളിലും റേഷന്‍വിതരണം ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഒരാള്‍ക്ക് പരമാവധി അഞ്ച് കിലോഗ്രാം അരിയോ അതല്ലെങ്കില്‍ നാല് കിലോ ആട്ടയോ ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നല്‍കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഞായറാഴ്ചയും റേഷന്‍ കടകള്‍വഴി ഭക്ഷ്യധാന്യ വിതരണമുണ്ടാകും.

ഭക്ഷ്യക്കിറ്റ് വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കടല, ചെറുപയര്‍, ഉഴുന്ന്, തുവരപ്പരിപ്പ് എന്നീ ഇനങ്ങളാണ് നാഫെഡ് വഴി ട്രെയിനില്‍ വരുന്നത്. ഇവ എത്തിയാലുടന്‍ വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 17 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കിറ്റ് വിതരണത്തിന് ആകെ 756 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍ക്ക് യാതൊരുതരത്തിലുള്ള ക്ഷാമവും സംസ്ഥാനത്തില്ല. കൃത്യഅളവില്‍ സൗജന്യ റേഷന്‍ നല്‍കാത്ത കടയുടമകള്‍ക്കെതിരേ നടപടിയെടുത്തതായും മന്ത്രി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago