പതിനാലു വയസുകാരനായി ഓട്ടോറിക്ഷ തൊഴിലാളികളുടെ കാരുണ്യ യാത്ര
ആലുവ: നട്ടെല്ലിനു ട്രാന്‍സ്‌ഫോയ്‌സ് മെലെറ്റിസ് എന്ന അപൂര്‍വ രോഗം ബാധിച്ച പടിഞ്ഞാറെ കടുങ്ങല്ലര്‍ സ്വദേശി പതിനാലു വയസുകാരന്റെ ചികിത്സ ധനസഹായാര്‍ഥം ഓട്ടോറിഷ തൊഴിലാളികള്‍ കാരുണ്യ യാത്ര നടത്തി.
ആലുവ മേഖല ഓട്ടോ ഡ്രൈവേഴ്‌സ് കോണ്‍ഗ്രസ് ഹൗസ് യൂണിറ്റിലെ പത്തോളം വരുന്ന ഓട്ടോറിക്ഷ തൊഴിലാളികളാണു തങ്ങളുടെ ഒരു ദിവസത്തെ വരുമാനം അമലിനു നല്‍കുന്നത്.
പടിഞ്ഞാറെ കടുങ്ങല്ലൂര്‍ മൂലേപിടീക അമ്പാട്ടു വിട്ടീല്‍ അനില്കുമാര്‍ - ജ്യോതി ദമ്പതികളുടെ മകനായ അമലിനു ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണു രോഗം പിടിപ്പെട്ടത്. ആലുവ മേഖല ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ രക്ഷാധികാരി ഹനീഫ ഞറളക്കാടന്‍ കാരുണ്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.പി.ജോസഫ്, സെക്രട്ടറി കെ.പി ജോയ്, ബിജൂ ഏലിയാസ് , കെ.എസ്. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. അമലിന്റെ ചികിത്സയ്ക്കായി മുപ്പത്തടം എസ്.ബി.ടി ശാഖയില്‍ 673632922129 അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."