പൊലിസ് പരിശോധന കര്‍ശനമാക്കി
ചങ്ങനാശേരി: സ്കൂള്‍ തുറന്നതിനെ തുര്‍ന്ന് നഗരത്തില്‍ പൊലിസ് പരിശോധന കര്‍ശനമാക്കി. അമിത വേഗത്തിലും രണ്ടുപേരില്‍ കൂടുതലാളുകളുമായി പോകുന്ന ഇരുചക്ര വാഹനങ്ങള്‍, വിദ്യാര്‍ഥികളെ സ്റ്റോപ്പില്‍ നിര്‍ത്തി കയറ്റാതെയും വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന സ്വകാര്യ ബസ്സുകളിലെ ജീവനക്കാര്‍, കുട്ടികള്‍ക്ക് ലഹരി പദാര്‍ഥങ്ങള്‍ വില്ക്കുന്നവര്, ലൈസന്‍സ് ഇല്ലാതെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ ഓടിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരേ നടപടി എടുക്കുമെന്ന് ജനമൈത്രി പൊലിസ് സുരക്ഷാസമിതി യോഗം തീരുമാനിച്ചു.
ജങ്ഷനുകളിലും മറ്റും ഡ്രൈവര്‍മാര്‍ക്ക് കാഴ്ച മറയ്ക്കുന്ന രീതിയില്‍ ഫള്ക്സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നവര്‍ക്ക് എതിരേയും ഇടവഴികള്‍ ഉള്‍പ്പെടെയുളള റോഡുകളില്‍ പരിശോധന കര്ശനമാകുവാനും നടപടികളെടുക്കുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."