കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിയില്‍ തുടക്കമായിgb
തൊടുപുഴ: കേന്ദ്ര കൃഷി വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന പത്താമത് കാര്‍ഷിക സെന്‍സസിന് ഇടുക്കി ജില്ലയില്‍ തുടക്കമായി.
ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ലോക വ്യാപകമായി നടത്തുന്ന കാര്‍ഷിക സെന്‍സസിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സര്‍വ്വെ ഇന്ത്യയിലും നടത്തുന്നത്.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ് കേരളത്തില്‍ ഈ സര്‍വ്വെയുടെ നിര്‍വ്വഹണ ചുമതല. കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല പരിശീലന പരിപാടി തൊടുപുഴയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ ഉദ്ഘാടനം ചെയ്തു.
ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.അജിത്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഓഫീസര്‍ സി.സി. കുഞ്ഞുമോന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജന്‍ തോമസ്, അഡീഷണല്‍ ജില്ലാ ഓഫീസര്‍മാരായ കെ.എന്‍. ശശീന്ദ്രന്‍, റ്റി.ഒ ജെയ്‌സണ്‍, റിസര്‍ച്ച് ഓഫീസര്‍ പി.ജി. ഷൈനി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയില്‍ മുന്‍കൂട്ടി തിരഞ്ഞെടുത്ത 20 ശതമാനം പഞ്ചായത്ത് മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് സര്‍വ്വെ നടത്തുന്നത്. മൂന്നു ഘട്ടങ്ങളിലായി നടത്തുന്ന സര്‍വ്വെയിലെ ആദ്യഘട്ടമായ ലിസ്റ്റിംഗ് ആണ് ഇപ്പോള്‍ നടക്കുന്നത്.
2015 -16 കാര്‍ഷിക വര്‍ഷത്തെ അടിസ്ഥാന വര്‍ഷമായി നടത്തുന്ന കാര്‍ഷിക സെന്‍സസിന്റെ ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ ഓരോ വീടും സന്ദര്‍ശിച്ച് താമസക്കാരുടെ കൈവശത്തിലുള്ള ആകെ ഭൂമിയുടെയും, കൃഷി ഭൂമിയുടെയും ഹോള്‍ഡിംഗുകളുടെയും വിവരങ്ങള്‍ സാമൂഹിക വിഭാഗങ്ങള്‍ തിരിച്ച് ശേഖരിക്കും.
സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗുകളെക്കുറിച്ച് പ്രത്യേകം വിവരം ശേഖരിക്കും. രണ്ടാംഘട്ടമായ പ്രധാന സെന്‍സസില്‍ മുന്‍കൂട്ടി തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരില്‍ നിന്നും കൃഷി ചെയ്യുന്ന വിളകള്‍, ഹോള്‍ഡിംഗുകളുടെ വിതരണം, ഉടമസ്ഥത, ഭൂവിനിയോഗം, ജലസേചനസ്രോതസുകളെ അടിസ്ഥാനമാക്കിയുള്ള ജലസേചന വിവരങ്ങള്‍, ജലസേചനം ചെയ്ത വിളകളുടെ വിസ്തൃതി എന്നിവ ശേഖരിക്കും.
മൂന്നാം ഘട്ടമായ ഇന്‍പുട്ട് സര്‍വ്വെയില്‍ കാര്‍ഷിക ആവശ്യത്തിന് വേണ്ടി വരുന്ന ഘടകങ്ങളെക്കുറിച്ച് വിശദമായ വിവരം തിരഞ്ഞെടുക്കപ്പെട്ട ഹോര്‍ഡിംഗുകളില്‍ നിന്നും ശേഖരിക്കും.
കാര്‍ഷിക സെന്‍സസിനായി ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയരൂപീകരണത്തിനുള്ള സ്ഥിതിവിവരങ്ങള്‍ തയ്യാറാക്കാന്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ.
മാത്രമല്ല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുകയും ഇവ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ഇല്ല.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയരൂപീകരണത്തിനായി അത്യന്താപേക്ഷിതമായ വിവരങ്ങള്‍ സര്‍വ്വെയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരുമായി പങ്കുവച്ച് ജില്ലയിലെ കാര്‍ഷിക സെന്‍സസ് സര്‍വ്വെ വിജയിപ്പിക്കണമെന്ന് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. വല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."