HOME
DETAILS

നിപ വൈറസ് പേടി; അവധിക്കാല യാത്രകള്‍ റദ്ദാക്കി പ്രവാസികള്‍

  
backup
June 05 2018 | 04:06 AM

%e0%b4%a8%e0%b4%bf%e0%b4%aa-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2

ജിദ്ദ: നിപ വൈറസ് പേടിയില്‍ പ്രവാസികള്‍ അവധിക്കാല യാത്രകള്‍ റദ്ദാക്കുന്നു. ചെറിയ പെരുന്നാളും ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനല്‍ അവധിയും  മെയ്, ജൂണ്‍ മാസത്തിലാണ് തുടങ്ങുക. ഈ മാസങ്ങളില്‍ ആണ് ഗള്‍ഫില്‍ കുടുംബവുമായി താമസിക്കുന്നവര്‍ സധാരണ നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ വരാറുള്ളത്. എന്നാല്‍ യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ പല ജി.സി.സി രാജ്യങ്ങളും ഇറക്കിയ ഔദ്യോഗിക പ്രസ്താവനയും സഊദിയടക്കമുള്ള മറ്റു ജി.സി.സി രാജ്യങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആയിരകണക്കിന് മലയാളികളുടെ അവധിക്കാല യാത്രയെ ബാധിച്ചത്. പല കമ്പനികളും മലയാളികളോട് അവധി റദ്ദാക്കുവാനും അല്ലെങ്കില്‍ അവധി നീട്ടി വക്കുവാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ നിപ വൈറസ് ബാധിച്ച് പതിനേഴ് പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതലെന്ന നിലയില്‍ താത്കാലികമായ നടപടികള്‍ സ്വീകരിക്കുന്നത്.

നിപ വൈറസ് രാജ്യത്ത് പ്രവേശിക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സഊദിയടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേ സമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സും മറ്റു ഗള്‍ഫ് വിമാന കമ്പനി അധികൃതരും അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ജാഗ്രത പാലിക്കുമെന്നും നിപ്പാ വൈറസ് പടരാതിരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും ഉപദേശം തേടയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

എന്നാല്‍ സമീപ ദിവസങ്ങളില്‍ നാട്ടിലേയ്ക്കുള്ള യാത്ര തീരുമാനിച്ചവര്‍ അപ്രതീക്ഷിതമായ ചില കമ്പനികളുടെ വിലക്ക് പലര്‍ക്കും കനത്ത സാമ്പത്തിക നഷ്ടവുമാണുണ്ടാക്കിയിരിക്കുന്നത്. പലരും ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ എടുത്തവരാണ്. അതാകട്ടെ തിയതി മാറ്റാന്‍ പറ്റുന്ന ടിക്കറ്റും അല്ല. ആ പൈസ നഷ്ടമായെന്നും പല പ്രവാസികളും പറയുന്നു.

ഗള്‍ഫിലെ ഭൂരിഭാഗം മലയാളികളും കോഴിക്കോട് മലപ്പുറം ഭാഗത്തു നിന്നുള്ളവരാണ്. പെട്ടെന്നുണ്ടായ ഈ സാഹചര്യം ബിസിനസിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ജിദ്ദയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിപ വൈറസ് ഭീതി പരന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പച്ചക്കറി, പഴവര്‍ഗങ്ങള്‍ക്ക് എന്നിവയുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ യു.എ.ഇ, സഊദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്തും നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍. സഊദി പരിസ്ഥിതി മന്ത്രാലയമാണ് ശനിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

അതേസമയം പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവോടെ കഴുത്തറപ്പ് തുടങ്ങി. പെരുന്നാളിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ടിക്കറ്റിന് കഴിഞ്ഞ ആഴ്ചയേക്കാള്‍ ഇരട്ടി നിരക്കാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തീസ്‌ഗഡിൽ അജ്ഞാത രോഗം; ചുമയും നെഞ്ച് വേദനയും അനുഭവപ്പെട്ട് ഒരു മാസത്തിനിടെ 13 പേർ മരിച്ചു

National
  •  7 days ago
No Image

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; യുവാവും ഒപ്പം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-03-2025

latest
  •  7 days ago
No Image

2025 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം; ആവശ്യമായ പുതിയ രേഖകൾ അറിയാം

National
  •  7 days ago
No Image

'വര്‍ഷത്തില്‍ 52 ദിവസവും ജുമുഅ ഉണ്ട്, എന്നാല്‍ ഹോളി ഒരുദിവസം മാത്രം'; ഹോളിദിനത്തില്‍ ജുമുഅ വേണ്ട, വിവാദ ഉത്തരവുമായി സംഭല്‍ പൊലിസ്

latest
  •  7 days ago
No Image

വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ഇതിഹാസം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

Football
  •  7 days ago
No Image

മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് ബസ് ജീവനക്കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  7 days ago
No Image

നടി രന്യയുടെ അറസ്റ്റോടെ പുറത്തുവന്നത് ഏറ്റവും വലിയ സ്വർണവേട്ട; ഡിആർഐ അന്വേഷണം ഊർജിതമാക്കുന്നു

National
  •  7 days ago
No Image

നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി

Kerala
  •  7 days ago
No Image

ഗോൾ വേട്ടയിൽ ഒന്നാമൻ, ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് മെസിയുടെ വിശ്വസ്തൻ

Football
  •  7 days ago