യുവതി മരിച്ച സംഭവത്തില്‍ വൈദ്യനെ അറസ്റ്റു ചെയ്തു
കാഞ്ഞങ്ങാട്: ചികിത്സക്കിടെ രോഗം മൂര്‍ച്ഛിച്ച് മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റിയ യുവതി മരിച്ച സംഭവത്തില്‍ പാരമ്പര്യ വൈദ്യനെ പൊലിസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് അത്തിക്കോത്ത് കല്യാണ്‍ റോഡിലെ എം കുമാരന്റെ ഭാര്യ ടി.പി സുജാത (33) മരിച്ച സംഭവത്തിലാണ് പുതിയ കോട്ടയിലെ ജസീല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വൈദ്യന്‍ തോയമ്മലിലെ വിശ്വാമിത്ര(68) നെ ഹൊസ്ദുര്‍ഗ് എസ്.ഐ. സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തത്.
മഞ്ഞപ്പിത്തം ബാധിച്ച യുവതി പയ്യന്നൂര്‍ ശ്രദ്ധ ആശുപത്രിയിലെ ഡോ. ഗോവിന്ദന്റെ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് തന്റെയടുക്കല്‍ എത്തിച്ചാല്‍ അസുഖം ഭേദമാക്കിത്തരാമെന്നു വൈദ്യന്‍ അറിയിച്ചതായി പറയുന്നു.
തുടര്‍ന്ന് രണ്ടാഴ്ചയോളം പാരമ്പര്യ വൈദ്യന്റെ ചികിത്സയിലായിരുന്നു യുവതി. ഇതിനിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവ് കുമാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈദ്യനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."