നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ സേവന മേഖലയ്ക്ക് ഊന്നല്‍
ചെറുവത്തൂര്‍: സേവന മേഖലയ്ക്ക് ഊന്നല്‍ നല്കി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ഭവന രഹിതരില്ലാത്ത പഞ്ചായത്ത്, പട്ടിജാതി പട്ടികവര്‍ഗ ക്ഷേമത്തിനുള്ള പദ്ധതികള്‍, വനിതാ ശിശുക്ഷേമം, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള പ്രത്യേക പരിപാടി, യുവജന ക്ഷേമം, തുടങ്ങിയവക്കെല്ലാം പരിഗണന നല്കി പ്രത്യേകം ഫണ്ടുകള്‍ വകയിരുത്തി.
ആരോഗ്യ മേഖലയില്‍ മരുന്നുകള്‍, ആരോഗ്യ പരിപാടികള്‍, ശുചിത്വം മാലിന്യ നിര്‍മാര്‍ജനം എന്നിവക്കും ബജറ്റില്‍ തുക നീക്കിവെച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 1,26,00000 രൂപയുംവകയിരുത്തി. അതോടൊപ്പം തന്നെ കാര്‍ഷിക മേഖലയില്‍ മൃഗ സംരക്ഷണം, കോഴി, താറാവ് വളര്‍ത്തല്‍, ക്ഷീര വികസനം, പച്ചക്കറി കൃഷി, മറ്റു കൃഷികള്‍ എന്നിവക്കായി 61,00000 രൂപ നീക്കിവച്ചു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും കുടിവെള്ള സ്രോതസുകളുടെ അനുബന്ധ നിര്‍മിതികള്‍, എന്നിവക്കും ബജറ്റില്‍ തുക നീക്കിവച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്വയം സഹായ സംഘങ്ങള്‍, ജെ.എല്‍.ജികള് എന്നിവയിലൂടെ തൊഴിലും ലഭ്യമാക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. കാന്‍സര്‍
രോഗികള്‍ക്കായി ആരംഭിച്ച അതിജീവനം പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തുന്നതോടൊപ്പം സ്നേഹപഥം പദ്ധതിയും വിപുലീകരിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണന് ബജറ്റ് അവതരിപ്പിച്ചു.
പ്രസിഡന്റ് വി.പി ജാനകി അധ്യക്ഷയായി. കെ ശകുന്തള, വി.പി ഫൗസിയ, പി.സി ഫൗസിയ, മുഷ്താഖ്, എ കൃഷ്ണന്, ദിലീപ് തങ്കച്ചന്, കെ.വി ബിന്ദു, ഡോ. ഡിജി രമേശ്, ഷാജി മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."