കൊവിഡ് വ്യാപനത്തിന് കാരണം 5ജിയെന്ന് വ്യാജപ്രചരണം; യു.കെയില്‍ ടവറുകള്‍ക്ക് തീയിട്ടു
കൊവിഡ് 19 വ്യാപനത്തിന് കാരണം 5ജി ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണെന്ന വ്യാജപ്രചരണത്തെത്തുടര്‍ന്ന് യു.കെയില്‍ നിരവധി ടവറുകള്‍ക്ക് തീയിട്ടു. ബിര്‍മിങ്ഹാം, ലിവര്‍പൂള്‍, മേഴ്‌സിസൈഡിലെ മെല്ലിങ് എന്നിവിടങ്ങളിലാണ് 5ജി നെറ്റ്‌വര്‍ക്ക് ടവറുകള്‍ വ്യാപകമായി നശിപ്പിച്ചത്.
സമൂഹമാധ്യമങ്ങള്‍ വഴിയാണ് വ്യാപകമായി വ്യാജപ്രചരണങ്ങള്‍ നടന്നത്. വ്യാജവാര്‍ത്തകള്‍ക്ക് ആരും ചെവികൊടുക്കരുതെന്ന് അഭ്യര്‍ഥിച്ച് യു.കെ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രചരണം ശുദ്ധമണ്ടത്തരവും അപകടകരമായ വ്യാജവാര്‍ത്തയുമാണെന്ന് ബ്രിട്ടന്‍. ഇത്തരത്തില്‍ പ്രചാരണത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്നും അടിയന്തര സാഹചര്യങ്ങളെ ഇത്തരത്തിലുള്ള പ്രചരണം പ്രതികൂലമായി ബാധിക്കുമെന്നും ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവീസ് പ്രതികരിച്ചു.
ഈ അവശ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധിതര്‍ക്കും ഏറ്റവും അധികം ആവശ്യമായി വരുന്ന സേവനം മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകളാണ്. എന്നാല്‍ ഇവ തീയിട്ട് നശിപ്പിക്കുന്നത് പോലുള്ള നടപടികള്‍ നിരാശപ്പെടുത്തുന്നതാണെന്നും പോവിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."