ജില്ലാ പഞ്ചായത്തിന് 70.57 ശതമാനം ഫണ്ട് വിനിയോഗം
കണ്ണൂര്‍: നടപ്പ് സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഫണ്ട് വിനിയോഗം 70.57 ശതമാനത്തിലെത്തി. ജില്ലാ പഞ്ചായത്തില്‍ നിന്ന് ട്രഷറിയിലേക്ക് നല്‍കിയ ബില്ലുകളുടെയും അലോട്ട്‌മെന്റുകളുടെയും മാര്‍ച്ച് 30ന് രാത്രി 12 വരെയുള്ള കണക്കാണിത്.
ട്രഷറി വഴി ഈ ബില്ലുകള്‍ പാസായി തുക അനുവദിച്ച ശേഷം അടുത്ത ദിവസങ്ങളിലേ കൃത്യമായ കണക്ക് ലഭ്യമാകൂ. വികസന ഫണ്ട് ജനറല്‍ വിഭാഗത്തില്‍ 70.75, എ.സി.പി-79, ടി.എസ്.പി-40.43, ആകെ 70.57 എന്നിങ്ങനെയാണ് ഫണ്ട് വിനിയോഗത്തിന്റെ ശതമാനം. ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഒരു പത്രത്തില്‍ വന്ന വാര്‍ത്തയിലെ കണക്ക് തെറ്റിദ്ധാരണാജനകമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
723 പ്രൊജക്ടുകളാണ് 2016-17 വര്‍ഷത്തേത്. ഇതില്‍ 400 പ്രൊജക്ടും പുതിയതാണ്. കരാര്‍ ഒപ്പിട്ടതും ടെണ്ടര്‍ നടപടി ആയതുമായ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ജൂണ്‍ വരെ സമയം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
അതിനാല്‍ ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."