'കേരളത്തിന് അര്‍ഹമായ തുക കേന്ദ്രം നല്‍കിയിട്ടുണ്ട്'; ആരോപണങ്ങള്‍ നിഷേധിച്ച് ബി.ഗോപാലകൃഷ്ണന്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച ദുരിതാശ്വാസ ഫണ്ടില്‍ നടക്കുന്ന ആരോപണത്തെ നിഷേധിച്ച് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്.ധനമന്ത്രി തോമസ് ഐസക്കിന്റേയും കടകംപള്ളി സുരേന്ദ്രന്റേയും മറ്റ് സിപിഎം നേതാക്കളുടേയും ആരോപണം അര്‍ത്ഥശൂന്യമാണെന്നും ഒന്നും മനസിലാക്കാതെ പൊള്ളവാദങ്ങള്‍ ഉന്നയിക്കുകയാണെന്ന് ബി.ഗോപാലകൃഷ്ണന് പറഞ്ഞു.
കേരളത്തിന് അര്‍ഹമായ തുക കേന്ദ്രം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് രണ്ട് ദിവസം മുന്‍പ് അഡ്വാന്‍സ് പണം നല്‍കിയതില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് കേരളത്തിനാണ്. 1256 കോടി രൂപയാണ് അനുവദിച്ചത്.
വസ്തുതകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ടത് കിട്ടിയിട്ടില്ല എന്ന് ധനമന്ത്രി തെളിവുകള്‍ നിരത്തിയാല്‍ ബിജെപി കേരള ഘടകം കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് വാങ്ങിയെടുക്കാന്‍ ധനമന്ത്രിയുടെ കൂടെ നില്ക്കാം.അതല്ലാതെ മോദി സര്‍ക്കാരിനെ പ്രശംസിച്ചില്ലങ്കിലും ഫണ്ടിന്റെ പേരില്‍തെറി വിളി നിര്‍ത്താന്‍ തയാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."