HOME
DETAILS

മലബാര്‍ മേഖലയില്‍ ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ വര്‍ധിപ്പിക്കില്ല: മന്ത്രി

  
backup
June 05 2018 | 15:06 PM

no-higher-secondery-seat-increase-in-malabar-region

തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ പുതിയ ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ അനുവദിക്കുകയില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു.

നിലവില്‍ അനുവദിച്ചിരിക്കുന്നതും വര്‍ധനവ് വരുത്തിയിരിക്കുന്നതും കൂടി കണക്കാക്കിയാല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല.

സംസ്ഥാനത്ത് ഉപരിപഠനത്തിന് അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം ഉറപ്പാക്കുമെന്നും പി. ഉബൈദുല്ലയുടെ സബ്മിഷന് മന്ത്രി മറുപടി പറഞ്ഞു.

മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

2017-18 അധ്യയന വര്‍ഷം മലബാര്‍ മേഖലയില്‍ നിന്നും 2,61,768 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടി.
വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യത മെച്ചപ്പെടുത്തുന്നതിലേക്കായി 20 മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് സ്‌കൂളുകളില്‍ വരുത്തിയിട്ടുണ്ട്.

ഇതിന്റെ ഫലമായി മലബാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ എണ്ണം 2,32,165 ആയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ സീറ്റുകളുടെ എണ്ണം 11,550 ആയും വര്‍ധിച്ചു.

ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് മലബാര്‍ മേഖലയില്‍ ലഭ്യമായ 2,32,165 സീറ്റുകള്‍ക്ക് പുറമേ വി.എച്ച്.സി.ഇ. യില്‍ 11,550 സീറ്റുകളും കൂടാതെ ഐ.ടി.ഐ. പോളിടെക്‌നിക് സീറ്റുകളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago