HOME
DETAILS
MAL
കൊവിഡ്- 19: ലോകത്ത് മരണം 67,186 ആയി, രോഗബാധിതര്‍ 12.35 ലക്ഷം
backup
April 05 2020 | 17:04 PM
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ്-19 ബാധിച്ചവരുടെ എണ്ണത്തിലും മരണസംഖ്യയിലും ഇന്നും വന്‍ വര്‍ധന. അയ്യായിരത്തിലേറെ പേര്‍ മരിച്ചതോടെ ലോകത്തെ ആകെ മരണസംഖ്യ 67,186 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിട്ടിട്ടുണ്ട്. 12,35,199 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ രണ്ടര ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തരായിട്ടുണ്ട്. 2,55,589 പേര്‍ രോഗവിമുക്തരായതായാണ് കണക്ക്.
അതേസമയം, ഐക്യരാഷ്ട്രസഭ നല്‍കുന്ന ഔദ്യോഗിക വിവരമനുസരിച്ച് ലോകത്താകെ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 62,784 ആണ്. 11,33,758 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതായാണ് യു.എന്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."