HOME
DETAILS
MAL
കുളത്തില്‍ വീണ കാട്ടാനകളെ രക്ഷപ്പെടുത്തി
backup
April 06 2020 | 03:04 AM
മേപ്പാടി (വയനാട്): കുളത്തില്‍ വീണ രണ്ട് കാട്ടാനകളെ നാലുമണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ വനപാലകര്‍ രക്ഷപ്പെടുത്തി. മേപ്പാടിക്ക് സമീപം കാപ്പംകൊല്ലി ആനക്കാട് കൂട്ടമുണ്ട എസ്റ്റേറ്റിലെ കുളത്തിലാണ് രണ്ട് കാട്ടാനകള്‍ അകപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ശബ്ദം കേട്ട് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് കാട്ടാനകള്‍ കുളത്തില്‍ അകപ്പെട്ടതായി കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രാവിലെ ആറോടെ മേപ്പാടി റേഞ്ച് ഓഫിസര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി കാട്ടാനകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി.
15 അടിയോളം താഴ്ചയുള്ള കുളത്തിന്റെ ഒരുവശത്ത് ആനകള്‍ക്ക് കയറാനായി പടവുകള്‍ നിര്‍മിക്കാനായിരുന്നു ആദ്യ ശ്രമം. ഇതിനിടെ പലവട്ടം ആനകള്‍ വനപാലകര്‍ക്ക് നേരെ തിരിഞ്ഞു. ഇതോടെ ഈ ശ്രമം ഉപേക്ഷിച്ച് ജെ.സി.ബി കൊണ്ടുവന്ന് ആനകള്‍ക്ക് കയറാനായി റോഡ് നിര്‍മിച്ചു. പിന്നീട് ആനകള്‍ കുളത്തില്‍ നിന്ന് കയറുകയും അധികൃതര്‍ ഇവയെ കാട്ടിലേക്ക് തുരത്തുകയുമായിരുന്നു. തോട്ടം നനയ്ക്കാനായി കുഴിച്ച കുളത്തിലാണ് കാട്ടാനകള്‍ അകപ്പെട്ടത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വേലി തകര്‍ന്നതാണ് ആനകള്‍ തോട്ടത്തിലിറങ്ങാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."