മതമൈത്രി ഊട്ടിയുറപ്പിച്ചു മത്സ്യച്ചന്ത
കൊല്ലം: ഓയൂര്‍ വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തിലെ ഇണ്ടളയപ്പന്‍ ക്ഷേത്രത്തിലെ രോഹിണി ഉത്സവത്തിന്റെഭാഗമായി നടക്കുന്ന വയല്‍വാണിഭത്തോട് അനുബന്ധിച്ചു മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ചു ക്ഷേത്ര പരിസരത്തു മത്സ്യച്ചന്ത നടത്തി.
രോഹിണി നാളില്‍ ആരംഭിക്കുന്ന മത്സ്യ വ്യാപാരം ക്ഷേത്ര തിരുമുന്‍പില്‍ ഇത്തിക്കരയാറിന്റെ തീരത്താണ് നടക്കുന്നത്. പുലര്‍ച്ചെ നാലിന് ആരംഭിക്കുന്ന മത്സ്യ വിപണിയിലേക്ക് ദൂരെ ദിക്കില്‍ നിന്നുപോലും ജാതിമത ഭേദമന്യേ ആയിരങ്ങള്‍ ഒഴുകി എത്തുന്നുണ്ട്.
കളിമണ്‍ പാത്രങ്ങള്‍ മുതല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഇവിടെ നിന്നും വാങ്ങാന്‍ കഴിയും. ഇതിനോട് അനുബന്ധമായി തൊട്ടടുത്ത സ്ഥലമായ കൊളവയല്‍ ഗ്രാമത്തില്‍ നടക്കുന്ന കന്നുകാലിച്ചന്തയാണ് ഏറെ ശ്രദ്ധേയം.
നാട്ടിലെ ഉരുക്കളെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും കാളകളെയും പോത്തുകളെയും കൊണ്ടുവന്നു ഇവിടെ വിപണനം നടത്തുന്നു. വയല്‍ വാണിഭ മേള ഏഴു ദിവസം നീണ്ടു നില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."