കോട്ടമല പാറഖനനം: പരിസ്ഥിതി റിപ്പോര്‍ട്ട് സമരത്തിന് കരുത്ത് പകരുമെന്ന് എ.ഐ.വൈ.എഫ്
രാമപുരം: പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന കോട്ടമല പാറഖനത്തിന് എതിരെ തദ്ദേശവാസികള്‍ നടത്തിയ സഹനസമരത്തിന് കരുത്തു പകരുന്നതാണ് നിയസഭാ പരിസ്ഥിതി കമ്മറ്റിയുടെ റിപ്പോര്‍ട്ടെന്ന് എ.ഐ.വൈ.എഫ്. പാലാ മണ്ഡലം കമ്മറ്റി.
മുല്ലക്കര രത്നാകരന് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിയമസഭാ പരിസ്ഥിതി കമ്മറ്റി കോട്ടമലയില്‍ തെളിവെടുക്കാന്‍ എത്തുന്നു എന്നത് മാസങ്ങളോളം സമരത്തിലായിരുന്ന പരിസരവാസികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടത്. വൈക്കം എം.എല്‍.എ സി.കെ. ആശയുടെ ഇടപെടല്‍ പരിസ്ഥിതികമ്മറ്റിയെ കോട്ടമലയില്‍ എത്തിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചു.
കോട്ടമല പാറഖനം ഏറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അതിനാല്‍ ഈ ഖനം അനുവദിക്കാന്‍ പാടില്ലെന്ന റിപ്പോര്‍ട്ടും കുറിഞ്ഞി മലകളെ ദുരന്തമേഖലയായി പ്രഖ്യാപിക്കുകയും ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുകയും ചെയ്യണമെന്ന പരിസ്ഥിത കമ്മിറ്റിയുടെ ശുപാര്‍ശയും ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്.
പരിസ്ഥിതി കമ്മിറ്റി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടും, ശുപാര്‍ശകളും അടിയന്തിരമായി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്തിയ കമ്പനി ഉടമയ്ക്കെതരേയും പാറഖനത്തിന് അനുമതി ലഭിക്കുന്ന തരത്തില്‍ കമ്പനിക്ക് അനുകൂല നിലപാടുകള്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് എ.ഐ.വൈ.എഫ്. ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."