HOME
DETAILS

അമേരിക്കയിലെ കറുത്ത മരണങ്ങള്‍

  
backup
April 06 2020 | 03:04 AM

covid-and-us
കൊവിഡ് - 19 ഒരു രോഗം മാത്രമല്ല, ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. രാജാവെന്നോ പ്രജകളെന്നോ നോക്കാതെ നിശബ്ദമായി കൊറോണ അവരുടെ ശരീരത്തില്‍ താമസമുറപ്പിക്കുന്നു. ബ്രിട്ടനിലെ രാജപുത്രനും പ്രധാനമന്ത്രിയും സെലിബ്രെറ്റികളും മതപുരോഹിതന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു ചെറു ജീവി അതിക്രൂരമായി എല്ലാവരെയും ഒരുപോലെ പ്രഹരിക്കുന്നത്  ഇന്നിന്റെ യാഥാര്‍ഥ്യമാണ്. പണക്കാരനും പാവപ്പെട്ടവനുമെന്ന വ്യത്യാസമില്ലാതെ കൊറോണ എല്ലായിടത്തും ഓടിയെത്തുന്നു. വുഹാനില്‍ നിന്നും അമേരിക്കയിലേക്കും ലോകത്തിന്റെ നാനാ ഭാഗത്തും സ്വസ്ഥതയില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്നു. നാം എവിടെ എത്തുമെന്നോ എപ്പോള്‍ അവസാനിക്കുമെന്നോ ഒരെത്തും പിടിയും ഇല്ല. 
 
 അമേരിക്കയിലെ മിസ്സോറിയില്‍ നിന്നാണ് ഈ കുറിപ്പെഴുതുന്നത്. ശാസ്ത്രസാങ്കേതിക കണ്ടുപിടുത്തങ്ങളുടെ ഈറ്റില്ലമായ അമേരിക്കയില്‍ കൊറോണ മൂലം രണ്ടുലക്ഷത്തി നാല്‍പ്പതിനായിരം മനുഷ്യജീവനുകള്‍ മരിച്ചു വീഴാനുള്ള സാധ്യതയുണ്ടെന്ന്  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ ഗ്രാഫുകള്‍ നിരത്തി വെളിപ്പെടുത്തിയപ്പോള്‍ അമേരിക്കക്കാര്‍ മാത്രമല്ല, ലോകം മുഴുവനും അമ്പരന്നു പോയി. പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രം തടയാനാവില്ല പക്ഷേ, ഭരണതലത്തില്‍ അത് തടയാനുള്ള മുന്നൊരുക്കങ്ങള്‍ അമേരിക്കയില്‍ നേരത്തെ ചെയ്യാമായിരുന്നു. ഒബാമയുടെ ഭരണകാലത്തുണ്ടാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണസമിതി പിരിച്ചുവിട്ടു കൊണ്ടായിരുന്നു ട്രംപിന്റെ തുടക്കം. ആ സമിതി ഉണ്ടായിരുന്നെങ്കില്‍ ജനുവരിയില്‍ ആദ്യ കൊവിഡ് മരണം ഉണ്ടായപ്പോള്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമായിരുന്നു. വൈറ്റ്ഹൗസില്‍ നിന്ന് എന്തെങ്കിലും അത്ഭുതങ്ങള്‍ ഉണ്ടാവുമോ എന്നു കാതോര്‍ത്തിരിക്കുകയാണ് ഓരോ അമേരിക്കക്കാരനും. 
അമേരിക്കയുടെ ഭൂമികയില്‍ പകര്‍ച്ചവ്യാധി മരണങ്ങള്‍ ഇതാദ്യമായിട്ടല്ല. കഴിഞ്ഞ പലനൂറ്റാണ്ടുകളിലും ഒരു കോടിയിലധികം  മനുഷ്യജീവനുകള്‍ ഇല്ലാതായിട്ടുണ്ട്. പക്ഷേ അക്കാലത്ത് ഇത്രയധികം ജീവന്‍ പൊലിയാന്‍ കാരണം ആശുപത്രികളുടെ അഭാവവും ഇന്നത്തെപോലെയുള്ള വൈദ്യോപകരണങ്ങളോ ആരോഗ്യ പ്രവര്‍ത്തകരോ ഡോക്ടര്‍മാരോ ബോധവല്‍കരണ പ്രക്ഷേപണ പരിപാടികളോ ഉണ്ടായിരുന്നില്ല എന്നത്‌കൊണ്ടാണ്. 1918ല്‍ മാത്രം സ്പാനിഷ് ഫ്‌ലു പടര്‍ന്നുപിടിച്ചു അരക്കോടി ജനങ്ങളാണ് ഇവിടെ മരിച്ചത്. 
 
കേരളം പ്രതിരോധത്തിന് മാതൃക
 
ഇന്ത്യയിലും അമേരിക്കയിലുമായി കൊറോണയുടെ രണ്ടു മുഖങ്ങള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞു.  മൂന്നാംലോകരാജ്യത്തിന്റെ ദാരിദ്ര്യവും ഇല്ലായ്മയും അനുഭവിക്കുന്ന ഇന്ത്യയിലെ കൊച്ചു കേരളത്തില്‍ കൊറോണ എന്ന പകര്‍ച്ചവ്യാധി കടന്നു വന്ന ജനുവരി മാസം മുതല്‍ തന്നെ കേരള സര്‍ക്കാരും പ്രത്യേകിച്ച്, ആരോഗ്യമന്ത്രി ശൈലജ ടീച്ചറും  നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മഹത്തരവും മാതൃകാപരവുമായിരുന്നു. അതുകൊണ്ടു മാത്രമാണ് കേരളത്തില്‍ കൊറോണയുടെ വ്യാപനം പിടിച്ചു നിര്‍ത്താനായത്, അല്ലെങ്കില്‍ വിസ്‌ഫോടനം തന്നെ പ്രതീക്ഷിക്കാമായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത പ്രതിരോധപരിപാടികള്‍ ഇന്നും പൂര്‍വാധികം ശക്തിയോടെ നടക്കുന്നു. 
 
മലയാളികളടങ്ങുന്ന ഒരു വലിയ ഇന്ത്യന്‍ സമൂഹം അമേരിക്കയിലുണ്ട്. അവരെല്ലാം ഭീതിയിലും ആശങ്കയിലുമാണ്. അന്‍പത് സ്റ്റേറ്റുകളില്‍ പലേടത്തുമായി ജീവിക്കുന്ന ഇവരില്‍ ഭൂരിഭാഗവും 'ഇന്ത്യന്‍ ഒറിജിന്‍ അമേരിക്കന്‍' പൗരന്മാരാണ്. ഇവിടെ വോട്ടവകാശമുള്ളവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ട്രംപിനുവേണ്ടി പ്രവര്‍ത്തിക്കുകയും വോട്ട് ചെയ്യുകയും ചെയ്തവരാണ്. ഞാന്‍ ടെലഫോണില്‍ പലരുമായി സംസാരിച്ചിരുന്നു. ഒരു വികസിത രാജ്യത്തിന്റെ  സകല ഐശ്വര്യങ്ങളും അനുഭവിക്കുന്ന, അവസരം കിട്ടുമ്പോള്‍ ജന്മംകിട്ടിയ നാട്ടിന്റെ ഇല്ലായ്മയെയും പോരായ്മയെയും രൂക്ഷമായി കുറ്റം പറയുന്ന 'ഇന്ത്യന്‍ ഒറിജിന്‍ അമേരിക്കന്‍' നിവാസികളില്‍ പലരും കേരളത്തിലെ ആരോഗ്യപ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കുന്നു. കേരളത്തില്‍ ചെയ്തത് ഇവിടെ ചെയ്തിരുന്നെങ്കില്‍ ട്രംപ് പറയുന്ന രണ്ടരലക്ഷം മനുഷ്യരുടെ  മരണം പ്രവചിക്കേണ്ടിവരില്ലായിരുന്നു. മറ്റൊരു കാര്യംകൂടി അവര്‍ കൂട്ടി ചേര്‍ത്തു 'മെച്ചപ്പെട്ട ചികിത്സയ്ക്കായി' അമേരിക്കയിലേക്ക് പറന്നു വരുന്നവര്‍ ഒന്നാലോചിക്കുക, കേരളത്തില്‍ ലഭ്യമാവുന്നതിനെക്കാളുപരി മറ്റൊന്നും ഇവിടെയില്ല എന്നത് കൊറോണയില്‍ നിന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. 
 
ഒരു പകര്‍ച്ചവ്യാധിയെപോലും നിയന്ത്രണവിധേയമാക്കാന്‍ അമേരിക്കയെന്ന വികസിത രാജ്യം പര്യപ്തമല്ലെന്ന  തിരിച്ചറിവിലാണ് ഇവിടത്തെ മലയാളികളില്‍ പലരും. അമേരിക്കയില്‍ ആധുനിക ടെക്‌നോളജിയുണ്ട്, വിദഗ്ധരുണ്ട്. പക്ഷേ മതിയായ നേതൃത്വമില്ല. ഇന്നുമാത്രം(ഏപ്രില്‍ രണ്ട്) ഇവിടെ മരിച്ചത് 980 അമേരിക്കക്കാരാണ്, അതില്‍ രണ്ട് മലയാളികളും. ഈ ഭീകരാന്തരീക്ഷത്തില്‍ വൈറ്റ്ഹൗസിലെ  ഇലിലേൃ െളീൃ ഉശലെമലെ ഇീിൃേീഹ  (ഇ.ഉ.ഇ) എല്ലാവരോടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'ഞാന്‍ മാസ്‌ക് ധരിക്കില്ല, വേണ്ടുന്നവര്‍ ധരിക്കട്ടെ' എന്ന ധിക്കാരത്തോടെയാണ് വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പ്രതികരിച്ചത്. ജോര്‍ജ് വാഷിങ്ടന്‍, എബ്രഹാം ലിങ്കണ്‍, ബറാക് ഒബാമ തുടങ്ങിയവര്‍ ഇരുന്ന കസേരയുടെ മഹത്വം ഇന്നത്തെ അമേരിക്കക്കാര്‍ ഓര്‍ത്തെടുക്കുന്നു. നേതൃത്വപാടവം ഒരു വെളിപാടല്ല അതൊരു കര്‍മത്തിന്റെ തുടര്‍ച്ചയാണെന്ന് ഇന്നവര്‍ മനസിലാക്കുന്നു.       
 
മാര്‍ച്ച് മൂന്നിനാണ് ഞാന്‍ അമേരിക്കയില്‍ എത്തുന്നത്. ഇവിടെയും കൊറോണയുടെ ആദ്യരോഗിയുണ്ടായത് ജനുവരി 20ന് ആണ്. പക്ഷേ കേരളത്തില്‍ കണ്ട ജാഗ്രതകളൊന്നും  ഇവിടെ കാണാന്‍ കഴിഞ്ഞില്ല. കൂടാതെ മാര്‍ച്ച് ആറിന് ആയിരങ്ങള്‍ പങ്കെടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥി 'ജോ ബൈഡന്‍' മഹാറാലിക്കും സാക്ഷിയാവാന്‍ കഴിഞ്ഞു. അന്നൊന്നും അമേരിക്കയില്‍ കൊറോണയുടെ യാതൊരു പ്രതിരോധ നടപടികളോ, പ്രചാരണ പ്രവര്‍ത്തനങ്ങളോ ഉണ്ടായിരുന്നില്ല. അപ്പോഴൊക്കെ മനസ്സിലെ വിശ്വാസം മറ്റൊന്നായിരുന്നു; ഈ രാജ്യത്ത് പകര്‍ച്ചവ്യാധികളൊന്നും കടന്നു വരില്ല, അതിനെയൊക്കെ നിയന്ത്രിക്കാനും പ്രതിരോധിക്കാനുമുള്ള സാങ്കേതികവിദ്യ ഇവരുടെ കൈകളില്‍ തീര്‍ച്ചയായും ഉണ്ടാവും. എന്നാല്‍ പൊടുന്നനെ മാര്‍ച്ച് പതിമൂന്നാവുമ്പോഴേക്കും ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇവിടെ നാഷനല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുന്നു. കൊറോണ രോഗം ക്രമാതീതമായി നമ്മുടെ നാട്ടിലും വന്നെത്തിയിരിക്കുന്നതായി അദ്ദേഹം ജനങ്ങളോടു പറയുന്നു.
 
 എന്നിട്ടും കാര്യമായ പ്രതിരോധനടപടികളുണ്ടായില്ല. അപ്പോഴും ന്യൂയോര്‍ക്കിലും  ന്യൂജെര്‍സിയിലും മനുഷ്യര്‍ മരിക്കുണ്ടായിരുന്നു. ട്രംപിന് ചുറ്റുമുള്ള ഉപദേശക സംഘം കാര്യങ്ങള്‍ ധരിപ്പിക്കുണ്ടായിരുന്നു. ഭരണാധികാരി അതൊന്നും അത്ര ഗൗനിച്ചില്ല. വരാനിരിക്കുന്ന ഈസ്റ്റര്‍ മാര്‍ക്കറ്റ് എങ്ങനെ വര്‍ണാഭമാക്കാം എന്ന ചിന്തയിലായിരുന്നു അദ്ദേഹം. രോഗം വളരെ വേഗം പടര്‍ന്നു. ഇതൊന്നും അറിയാത്ത ജനങ്ങള്‍ പരിഭ്രാന്തരായി. ഒടുവില്‍ എല്ലാ ഭാഗത്തുനിന്നും  സമ്മര്‍ദങ്ങള്‍ ഏറിവന്നപ്പോള്‍ ലോക്ക് ഡൗണ്‍ വരുന്നു, ഉത്തേജന പാക്കേജുകള്‍ വരുന്നു. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട മട്ടായി. ന്യൂയോര്‍ക്കിലെയും ന്യൂജെര്‍സിയിലെയും ആശുപത്രികള്‍ കവിഞ്ഞൊഴുകി.
 
 മാര്‍ച്ച് മൂന്നാം വാരമാവുമ്പോഴേക്കും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു 'അമേരിക്ക കൊവിഡ് - 19ന്റെ അടുത്ത പ്രഭവകേന്ദ്രമാണെന്ന്. വൈറ്റ് ഹൗസ്  ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എന്നിട്ടും ഒരാള്‍ മാത്രം ഉറക്കം നടിച്ചു . പിന്നെ ഇക്കഴിഞ്ഞ ദിവസം അയാളും പറയേണ്ടിവന്നു 'ഇവിടെ രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം അമേരിക്കക്കാര്‍ മരിക്കുമെന്ന്. അടുത്ത രണ്ടാഴ്ച അധികഠിനമായിരിക്കും. നിങ്ങള്‍ ഏപ്രില്‍ 30 വരെ വീട്ടില്‍ തന്നെ ഇരിക്കണം'. ഒരു ഭരണാധികാരിയുടെ നിസ്സഹായതയുടെ വിതുമ്പലായിരുന്നു ആ പറച്ചില്‍. ഒരു വികസിത രാജ്യത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇവിടെ നടന്നത്. ആശുപത്രികളില്‍ വേണ്ടത്ര ഉപകരണങ്ങളോ, വെന്റിലേറ്ററുകളോ ഇല്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും മാസ്‌കുകള്‍ പോലും ഉണ്ടായിരുന്നില്ല. ഒടുവില്‍ പിണങ്ങിനിന്ന ചൈനയില്‍ നിന്ന് 23 കാര്‍ഗോ വിമാനത്തില്‍ മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ളവ കൊണ്ടുവരേണ്ടി വന്നു. കേരളവും അമേരിക്കയുമായി താരതമ്യം ചെയ്യുകയല്ല. സാങ്കേതിക വിദ്യയില്‍ നാം ഇപ്പോഴും അമ്പതു വര്‍ഷം പുറകിലാണെന്ന യഥാര്‍ഥ്യവും മറക്കുന്നില്ല. പക്ഷേ ഇതൊക്കെ സാധ്യമാവണമെങ്കില്‍ ചങ്കുറപ്പുള്ള, ദീര്‍ഘവീക്ഷണമുള്ള ഒരു നേതൃത്വം അനിവാര്യമണ്, നമുക്കുള്ളതും അമേരിക്കയില്‍ ഇല്ലാതെപോയതും അതാണ്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago