HOME
DETAILS
MAL
പയ്യന്നൂര്‍ താലൂക്ക് സര്‍ക്കാറിന്റെ പരിഗണനയില്‍: മന്ത്രി ഇ ചന്ദ്രശേഖരന്
backup
July 03 2016 | 07:07 AM
പയ്യന്നൂര്‍: കഴിഞ്ഞ സര്‍ക്കാറിന്റെ പ്രഖ്യാപനത്തിലൊതുങ്ങിയ പയ്യന്നൂര്‍ താലൂക്ക് ഈ സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. പയ്യന്നൂരില്‍ ഇന്‍സൈറ്റിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് ഇക്കാര്യം അറിയിച്ചത്. പയ്യന്നൂര്‍ താലൂക്ക് സംബന്ധിച്ച പഠനം നടത്തി വരികയാണ്. പയ്യന്നൂര്‍ മിനി സിവില്‍സ്റ്റേഷന്റെ അനിശ്ചിതത്വം നീക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്‍സൈറ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പണവും മന്ത്രി നിര്‍വഹിച്ചു. സി കൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. ഡോ .ടി.പി ശശികുമാര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."