HOME
DETAILS
MAL
കൊവിഡ്: ഗള്‍ഫില്‍ നടപടികള്‍ ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന
backup
April 06 2020 | 03:04 AM
ജിദ്ദ: നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരമ്പോഴും ഗള്‍ഫില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. അതോടൊപ്പം മരണ സഖ്യയും ഉയരുന്നുണ്ട്. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകോരോഗ്യ സംഘടനയും രംഗത്തെത്തി. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 733 പേര്‍ക്ക് കൂടിയാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
അതേ സമയം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സഊദിയിലും യു.എ.ഇയിലും ഉള്‍പ്പെടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലാണെന്നും നടപടികള്‍ ശക്തമാക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗം നിയന്ത്രണാതീതമായി പടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇപ്പോഴും രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ അത് ഓരോ ദിവസം കഴിയുമ്പോഴും ഇല്ലാതായി വരികയാണെന്ന് ഓര്‍ക്കണമെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. നേരത്തെ പശ്ചിമേഷ്യയില്‍ ഇറാനില്‍ മാത്രമായിരുന്നു ഗുരുതരാവസ്ഥയുണ്ടായിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കൊണ്ടാണ് ഗള്‍ഫ് നാടുകള്‍ മുഴുവന്‍ വൈറസിന്റെ പിടിയിലായത്.
അതേ സമയം, രോഗം പടരുന്നത് കാരണം സ്വദേശത്തേക്ക് പോകാനാകാതെ അന്യനാടുകളില്‍ കുടുങ്ങിക്കിടക്കുകയാണ് ലക്ഷക്കണക്കിന് പ്രവാസികള്‍. വൈറസ് വ്യാപനം സാമ്പത്തികരംഗത്തെയും തകര്‍ക്കുമ്പോള്‍ പലരും ആശങ്കയിലാണ്.
സ്വകാര്യ മേഖലയ്ക്ക് ജീവനക്കാരെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും യു.എ.ഇ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും വ്യവസായ മേഖല പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. അതിനാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ആയിരക്കണക്കിനാളുകള്‍. അതിനിടയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഉള്‍പ്പെടെ അവിടെ തന്നെ തുടരേണ്ട സ്ഥിതിയായി.
കൊവിഡ് വ്യാപനത്തില്‍ തകര്‍ന്നടിയുന്ന സാമ്പത്തിക മേഖലയെ കരകയറ്റാനുള്ള കഠിന ശ്രമത്തിലാണ് സഊദി അറേബ്യയും യു.എ.ഇയും. വൈറസ് പടരാന്‍ തുടങ്ങിയതോടെ എണ്ണ വിലയില്‍ വന്‍ ഇടിവാണ് സംഭവിക്കുന്നത്. എണ്ണ വില തകരുന്നതിനൊപ്പം മറ്റു മേഖലകളും നിലച്ചത് ഗള്‍ഫ് മേഖലയെ ആകെ പ്രതിസന്ധിയിലാക്കുകയാണ്.
സ്തംഭനം ഇനിയുമേറെ നാള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ക്ക് രാജ്യങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്.
വൈറസ് വ്യാപനത്തില്‍ ലോകം ലോക്ക് ഡൗണിലായതോടെ ഇന്ധനത്തിന് ആവശ്യം കുറഞ്ഞതാണ് വില കുത്തനെ ഇടിയാന്‍ കാരണം. സഊദിയില്‍ നിര്‍മാണ മേഖല പൂര്‍ണമായി സ്തംഭിച്ചതും രാജ്യത്തിന്റെ സാമ്പത്തികമേഖലയെ തളര്‍ത്തും. ശമ്പളം 25 മുതല്‍ 50 ശതമാനം വരെ കുറയ്ക്കുമെന്നാണ് റിയാദിലെ മോബ്‌കോ സിവില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.
ഗള്‍ഫ് മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പ്രധാന വരുമാനം ഊര്‍ജമേഖലയില്‍ നിന്നാണ്. ഈ മേഖല കൊവിഡില്‍ തകര്‍ന്നതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ യു.എ.ഇയും സഊദി അറേബ്യയും സാമ്പത്തിക ഉത്തേജന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."