റോഡുകള്‍ സംരക്ഷിക്കാന്‍ സ്ഥിരം സമിതി
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ജനകീയ വികസന സമിതിയുടെ മാതൃകയില്‍ മണ്ഡലത്തിലെ മുഴുവന്‍ റോഡുകളുടെയും സംരക്ഷണത്തിന് ജയിംസ് മാത്യു എം.എല്‍.എയുടെ മേല്‍നോട്ടത്തില്‍ സ്ഥിരം സമിതി രൂപീകരിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ ജൂലൈ ആറ് മുതല്‍ റോഡ് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ജനകീയ സമിതികള്‍ രൂപീകരിച്ച് സംരക്ഷിക്കുന്ന റോഡുകളില്‍ ബോര്‍ഡ് സ്ഥാപിച്ച് സംരക്ഷണ പ്രവര്‍ത്തനത്തിന് ജനങ്ങളുടെ പിന്തുണതേടും. റോഡുകള്‍ക്ക് കേടുപാട് പറ്റുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് അറിയിക്കാന്‍ സാധിക്കുന്ന ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തും. വിവരം ലഭിച്ചാല്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ അടിയന്തിരമായും ഇടപെടും.
അടുത്ത വര്‍ഷമാകുന്നതോടെ തളിപ്പറമ്പില്‍ കുണ്ടുംകുഴിയുമില്ലാത്ത റോഡാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ആദ്യമായാണ് ഒരുമണ്ഡലത്തില്‍ ഇത്തരം പദ്ധതി തയാറാക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. അറ്റകുറ്റപണിക്കായി 100 ചാക്കോളം റോഡ് ബോണ്ട് തളിപ്പറമ്പില്‍ എത്തിക്കഴിഞ്ഞു. ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും സെറ്റാകുമെന്നതാണ് റോഡ് ബോണ്ടിന്റെ പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."