HOME
DETAILS
MAL
ഇ.യുവിനെ വിഭജിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് റഷ്യ
backup
June 05 2018 | 20:06 PM
മോസ്‌കോ: യൂറോപ്യന്‍ യൂനിയനെ(ഇ.യു) വിഭജിക്കാന്‍ റഷ്യ താല്‍പര്യപ്പെടുന്നില്ലെന്ന് വഌദ്മിര്‍ പുടിന്‍. ഓസ്ട്രിയന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഓസ്ട്രിയന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഇ.യു റഷ്യയുടെ ഏറ്റവും സുപ്രധാന സാമ്പത്തിക-വാണിജ്യ പങ്കാളിയാണ്. സമ്പന്നവും ഒറ്റക്കെട്ടായതുമായ ഇ.യു നിലനില്‍ക്കണമെന്നതാണ് ഞങ്ങളുടെ താല്‍പര്യം.''-അഭിമുഖത്തില്‍ പുടിന്‍ പറഞ്ഞു. പുടിന്‍ അനുകൂല പാര്‍ട്ടിയായ യുനൈറ്റഡ് റഷ്യയും ഓസ്ട്രിയയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഫ്.പി.ഒയും തമ്മിലുള്ള ബന്ധത്തെ കുറിച്ച ആരോപണങ്ങള്‍ പുടിന്‍ തള്ളിക്കളഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."