HOME
DETAILS
MAL
ഇന്ത്യയുമായി യുദ്ധസാഹചര്യമില്ലെന്ന് പാകിസ്താന്
backup
June 05 2018 | 20:06 PM
ഇസ്ലാമാബാദ്: ഇന്ത്യയുമായി ഒരു യുദ്ധത്തിനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് പാകിസ്താന്. പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കശ്മിര് വിഷയത്തില്‍ കഴിഞ്ഞയാഴ്ച പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ അനുസരിക്കാന്‍ ഇന്ത്യ തയാറാകണമെന്നും ഗഫൂര്‍ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."