കൊവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യമായി ദീപം തെളിച്ചു; കെട്ടിടമാകെ കത്തിപ്പിടിച്ചു video
ന്യൂഡല്‍ഹി: കൊവിഡ്-19 വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമായി പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ദീപം തെളിച്ചു. ആഘോഷമായി ഇത്തിരി പടക്കവും പൊട്ടിച്ചു. അവസാനം കെട്ടിടത്തിനൊന്നാകെ തീ പിടിക്കുകയും ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിങ് ട്വിറ്റര്‍ വഴി തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.തീകെടുത്തിയെന്നും ആര്‍ക്കും അപകടം സംഭവിച്ചില്ലെന്നും വൈശാലി നഗര്‍ അധികൃതര്‍ അറിയിച്ചതായി മാഹിം പ്രതാപ് സിങ് പറഞ്ഞു. കരിമരുന്ന് സാധനങ്ങള്‍ ഉപയോഗിച്ചതാണ് തീപ്പിടുത്തത്തിന് കാരണമെന്നാബന്ധപ്പെട്ടവര്‍ നല്‍കിയ വിശദീകരണമെന്നും അദ്ദേഹം പറയുന്നുണ്ട്.
Massive fire in a building in my neighborhood from bursting crackers for #9baje9mintues. Fire brigade just drove in. Hope everyone's safe. pic.twitter.com/NcyDxYdeFW
— Mahim Pratap Singh (@mayhempsingh) April 5, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."