കൊവിഡ്-19: കുവൈത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ച 109 പേരില്‍ 79 ഇന്ത്യക്കാര്‍
കുവൈത്ത് സിറ്റി:കുവൈത്തില്‍ പുതുതായി 109 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 79 പേരും ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 665 ആയതായി ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
അസുഖം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് 79 ഇന്ത്യക്കാര്‍ക്കും വൈറസ് പകര്‍ന്നത്. രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ച മൊത്തം ഇന്ത്യക്കാരുടെ എണ്ണം 304 ആയി.
ഇന്ത്യക്കാര്‍ക്ക് പുറമെ ആറ് ഈജിപ്ത് പൗരന്മാര്, ആറ് ബംഗ്ലാദേശികള്‍, മൂന്നു പാകിസ്താന് പൗരന്മാര്, ഒരു ഫിലിപ്പൈന്‍ പൗരന് എന്നിവര്‍ക്കും സമ്പര്‍ക്കം വഴി കൊറോണ ബാധിച്ചിട്ടുണ്ട്. ഇതോടൊപ്പം വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ എട്ടു കുവൈത്ത് പൗരന്മാര്ക്കും രോഗം സ്ഥിരീകരിച്ചു.
തിങ്കളാഴ്ച നാലു പേര് കൂടി രോഗവിമുക്തി നേടിയതോടെ കൊവിഡ്-19 ഭേദമായവരുടെ എണ്ണം 103 ആയി. നിലവില്‍ 561 പേരാണ് ചികിത്സയില്‍ ഉള്ളത്. തീവ്ര പരിചരണ വിഭാഗത്തിലുള്ള 20 പേരില്‍ ഏഴു പേരുടെ നിലഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."