HOME
DETAILS
MAL
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിച്ചു
backup
April 06 2020 | 20:04 PM
ജിദ്ദ: സഊദിയിൽ കൊറോണയുടെ ഭീതി പടരുമ്പോൾ, വ്യത്യസ്ഥമായ പുണ്യ പ്രവർത്തിയിലൂടെ മഖ് വ
കെ. എം. സി. സി മാതൃകയായി .
വർദ്ധിച്ചു വരുന്ന .കോവിഡ് പശ്ചാതലത്തിൽ സഊദി അറേബ്യയിൽ നിലവിൽ വന്ന കർശനമായ കർഫ്യൂവിൽ പ്രവിശ്യകൾക്കിടയിലുള്ള സഞ്ചാരം നിയന്ത്രണ വിധേയമാക്കിയതിനാൽ ,മക്ക് വ അൽബഹ , ഗവ: ആശുപത്രികളിൽ വിവിധ രോഗികൾക്ക് നേരിടുന രക്ത ക്ഷാമം പരിഹരിക്കാനാണ്, മഖ് വ ഗവ: ജനറൽ ആശുപത്രി ഡയറക്ടർ അധികൃതർ മഖ് വ കെ.എം.സി.സി യോട് സഹായമഭ്യർത്ഥിക്കുകയായിരുന്നു ,
കഴിഞ്ഞ വർഷങ്ങളിൽ സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് രക്ത ദാനം നൽകാറുള്ള കെ എം സി സി പ്രവർത്തകർ ഈ അഭ്യർത്ഥന സ്വീകരിക്കുകയും , വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അറുപതോളം പ്രവർത്തകരുമായി മഖ് വ ജനറൽ ആശുപത്രിയിൽ എത്തുകയുമായിരുന്നു .
മഖ് വ ജനറൽ ആശുപത്രി ഓഡിറ്റോറിയത്തിലായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നത് ,
എല്ലാ വിധ കൊറോണ മുൻകരുതലുകളും പാലിച്ച് , കൃത്യമായ അകലം പാലിച്ചാണ് പ്രവർത്തകർ ഹാളിൽ ഇരുന്നത് ,
' നിശ്ചിത അകലത്തിൽ ക്രമീകരിച്ച മൂന്ന് ബെഡുകളിലായി അമ്പതോളം പേരിൽ നിന്നും രക്തം സ്വീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു , രാവിലെ എട്ടു മണി മുതൽ 12 മണി വരെയായിരുന്നു ക്യാമ്പ് ,
ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിൽ മഖ്വ ജനറൽ ആശുപത്രി മേധാവി സാലിം അബ്ദുള്ള അൽഗാം ദി , മുഖ്യ പ്രഭാഷണം നടത്തി ,
സഊദി അറേബ്യൻ നിയമ ചട്ടക്കൂടിൽ നിന്ന് കൊണ്ട് , ഇന്ത്യക്കാർ വിശിഷ്യാ കേരളീയർ നടത്തുന്ന മാതൃകാപരമായ കാരുണ്യ പ്രവർത്തനം തികച്ചും ശ്ലാഘനീയമാണന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു ,
ബ്ലഡ് ബാങ്ക് മേധാവി ഫഹദ് സാലിം അഹമ്മദ് അൽ ഒമരി ,
ബ്ലഡ് ബാങ്ക് ഇൻചാർജ്ജ് ഡോ: സുഹൈൽ റഷീദ് അൽ ബാഹ
കെ. എം. സി. സി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സയീദ് അരിക്കര ,റഫീഖ് (ബാബോയ് ) എന്നിവർ പ്രസംഗിച്ചു.
കെ എം സി സി നേതാക്കളായ സിറാജ് , കരീം , ഇസ്ഹാഖ് , മൻസൂർ , അൻവർ ,സിദ്ധീഖ് , ഷെമീർ , മൊയ്തീൻ കോയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി ,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."