HOME
DETAILS
MAL
കാട്ടാന ചായക്കട തകര്‍ത്തു
backup
June 06 2018 | 08:06 AM
ഗൂഡല്ലൂര്‍: ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനക്കുട്ടി ചായക്കട തകര്‍ത്തു. ഓവാലി പഞ്ചായത്തിലെ ഗാന്ധിനഗറിലെ ചായക്കടയുടെ അകത്ത് കയറിയ കാട്ടാനക്കുട്ടി പാചക ഉപകരങ്ങള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയായിരുന്നു. സ്വദേശിയായ മുത്തു കൃഷ്ണന്റെ കടയാണ് തകര്‍ത്തത്. കഴിഞ്ഞദിവസം പുലര്‍ച്ചെ മറ്റു ആനകള്‍ക്കൊപ്പമെത്തിയ ആനകുട്ടിയാണ് നാശനഷ്ടമുണ്ടാക്കിയത്. മുന്‍വാതില്‍ തകര്‍ത്തു അകത്ത് കയറിയ ആനക്കുട്ടി ഉകരണങ്ങള്‍ ഉള്‍പെടെ നശിപ്പിച്ച് പിന്‍വാതിലും പൊളിച്ചാണ് പുറത്തിറങ്ങിയത്. ശബ്ദം കേട്ട് സമീപത്ത് താമസിക്കുന്നവരാണ് ആനകളെ വനത്തിലേക്ക് തുരത്തിയത്. വിവരമറിഞ്ഞ വനപാലകര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."