പെട്ടിക്കടകള്‍ ഒഴിപ്പിക്കുന്നത് തടഞ്ഞ ഉത്തരവ് നീട്ടി
കല്‍പ്പറ്റ: ദേശീയപാത 212 ലെ വയനാട് കുന്നമംഗലം മുതല്‍ ചുണ്ടയില്‍ വരെയുള്ള ഭാഗത്തെ പെട്ടിക്കടകള്‍ ഒഴിപ്പിക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി മൂന്നാഴ്ച കൂടി നീട്ടി.
വയനാട് ചുണ്ടയില്‍ സ്വദേശി വി. പ്രഭാകരന് ഉള്‍പ്പെടെ അഞ്ചുപേര്‍ നല്കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കഴിഞ്ഞ 18 വര്‍ഷമായി പാതയോരത്ത് പെട്ടിക്കട നടത്തി വരികയാണെന്നു ഹരജിക്കാര്‍ പറയുന്നു. എന്നാല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് മേയ് അഞ്ചിന് ദേശീയ പാത അതോരിറ്റി നോട്ടീസ് നല്കി. പാതയുടെ വികസനത്തിന് എതിരല്ല. കടകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും ബദല്‍ സംവിധാനമുണ്ടാക്കാനും സമയം നല്‍കാതെ ധൃതിയില്‍ കടകള്‍ പൊളിച്ചു നീക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മേയ് 29 ന് ഹരജി പരിഗണിച്ച ഹൈക്കോടതി ഒരാഴ്ചത്തേക്ക് ഹരജിക്കാരുടെ കടകള്‍ പൊളിക്കുന്നത് തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."