മുളിയാറില്‍ മിച്ച ബജറ്റ്
മുളിയാര്‍: കുടിവെള്ളത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കിയുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ ഗോപാലന് അവതരിപ്പിച്ചു. 10,12,87,000 രൂപ വരവും 10,02,36,000 രൂപ ചെലവും 10,51,000 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷനായി. കാര്‍ഷിക മേഖലയും അടിസ്ഥാന വികസന മേഖലയും ക്ഷേമസേവന മേഖലയും കൂടുതല്‍ ശ്രദ്ധയോടെ പരിപാലിക്കേണ്ടതുണ്ടെന്ന് ആമുഖ പ്രസംഗത്തില്‍ പ്രസിഡന്റ് പറഞ്ഞു.
സമ്പൂര്‍ണ ഭവന പദ്ധതി സര്‍ക്കാറിന്റെ ലൈഫ് മിഷനുമായി സഹകരിച്ച് പ്രാവര്‍ത്തികമാക്കുമെന്നും ആര്‍ദ്രം, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം എന്നീ സര്‍ക്കാര്‍ മിഷനുകളുടെ പൂര്‍ണമായ അര്‍ഥത്തില്‍ പഞ്ചായത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കൂട്ടായ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാനും ബജറ്റില്‍ നിര്‍ദേശങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."