സര്‍ക്കാരിന് നല്‍കിയ നിവേദനം: മറുപടിക്ക് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ്
കോഴിക്കോട്: പ്രമുഖ അധ്യാപക സംഘടന സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിവേദനത്തിന് മറുപടി നല്‍കാനെടുത്തത് അഞ്ച് വര്‍ഷം.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനാണ് 2012 മെയ് 22ന് സംസ്ഥാന ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന് നിവേദനം നല്‍കിയത്. എന്‍.സി.എ നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കോളജ്, ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിന് പോസ്റ്റ് ഗ്രാജ്യുവേഷന്‍ വെയ്‌റ്റേജ് മാര്‍ക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം. വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എം.ജയശ്രീ കീര്‍ത്തിയുടെ പേരിലുള്ള മറുപടി ലഭിച്ചതാകട്ടെ 2016 ജൂലൈയില്‍.
ഇത ്ഇവര്‍ക്ക് ലഭിച്ചതാകട്ടെ 2017 മാര്‍ച്ചിലും നിവേദനം നല്‍കി ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷം മറുപടി അയക്കണമെന്നാണ് ഒരോ വകുപ്പിനും സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടി അയച്ചതിന്റെ കാരണം വ്യക്തമല്ല. അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി കെ.മോയിന്‍കുട്ടി മാസ്റ്ററാണ് നിവേദനമയച്ചത്. നിവേദനത്തിലെ ആദ്യത്തെ ആവശ്യം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പരിഗണിച്ചതെന്നും മറുപടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അധ്യാപക സംഘടന അയച്ച നിവേദനത്തിന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരന്റെ നിവേദനം ചുവപ്പു നാടയില്‍ കുടുങ്ങുന്നതില്‍ അത്ഭുതപ്പെടാനില്ലെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."