കാര്‍ഷിക കടാശ്വാസം: ഒരു കോടി രൂപ അനുവദിച്ചു
കണ്ണൂര്‍: കേരള കാര്‍ഷിക കടാശ്വാസ കമ്മിഷന് ജില്ലയിലെ കര്‍ഷകര്‍ക്ക് നല്കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം ജില്ലയിലെ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമായി ആകെ 1,02,38,648 രൂപ അനുവദിച്ച് ഉത്തരവായി. 11,64,750 രൂപ അനുവദിച്ചതില്‍ 10,18,750 രൂപ 18 സര്‍വിസ് സഹകരണ ബാങ്കുകള്‍ക്ക് ജില്ലാ സഹകരണ ബാങ്കും 1,46,000 രൂപ തളിപ്പറമ്പ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക്, ഇരിട്ടി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നിവയ്ക്ക് സംസ്ഥാന ഗ്രാമവികസന ബാങ്കും വിതരണം ചെയ്യും. 18,06,925 രൂപ അനുവദിച്ചതില്‍ 17,96,925 രൂപ 23 സര്‍വിസ് സഹകരണ ബാങ്കുകള്‍ക്കും 10,000 രൂപ തളിപ്പറമ്പ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിനും വിതരണം ചെയ്യും. 47,12,623 രൂപ അനുവദിച്ചതില്‍ 46,04,623 രൂപ ഒമ്പത് സര്‍വിസ് സഹകരണ ബാങ്കുകള്‍ക്കും 1,08,000 രൂപ തളിപ്പറമ്പ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിനും ഇരിട്ടി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിനും വിതരണം ചെയ്യും. 19,35,550 രൂപ അനുവദിച്ചതില്‍ 19,34,550 രൂപ 12 സര്‍വിസ് സഹകരണ ബാങ്കുകള്‍ക്കും 1,000 രൂപ തളിപ്പറമ്പ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിനും വിതരണം ചെയ്യും. 6,18,800 രൂപ അനുവദിച്ചതില്‍ 6,12,050 രൂപ 17 സര്‍വിസ് സഹകരണ ബാങ്കുകള്‍ക്കും 6750 രൂപ തളിപ്പറമ്പ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിനും വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."