HOME
DETAILS

സഊദിയിൽ മരിച്ച മലയാളിയുടെ കുടുംബം ഐസൊലേഷനിൽ; അടുത്തിടപഴകിയവർ ക്വാറന്റൈനിൽ കഴിയാൻ നിർദേശം

  
backup
April 07 2020 | 04:04 AM

the-family-of-the-malayalee-who-died-in-saudi-in-isolation

     റിയാദ്: സഊദിയിൽ കൊവിഡ് -19 വൈറസ് ബാധയേറ്റു ബാധിച്ച് മരിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശി സ്വഫ്‌വാന്റെ ഭാര്യയെയും തൊട്ടടുത്ത ഫ്‌ളാറ്റിലെ കുടുംബത്തെയും ഐസൊലേഷനിലാക്കി. സഊദി ആരോഗ്യ മന്ത്രാലയം ഇടപെട്ടാണ് ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. നാസിരിയ്യയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടലിലാണ് ഇവർ ഐസൊലേഷനിൽ കഴിയുന്നത്. സ്വഫ്‌വാന്റെ ഭാര്യയെയും തൊട്ടടുത്ത് താമസിക്കുന്നവരെയും തിങ്കളാഴ്ച രാത്രിയാണ് കെഎംസിസി പ്രസിഡന്റ് സി.പി മുസ്തഫയുടെ ഇടപെടലിൽ ആശുപത്രിയിലേക്ക് കൊവിഡ് പരിശോധനക്ക് കൊണ്ടുപോകാനായത്. ആരോഗ്യ മന്ത്രാലയത്തിന്റെ വാഹനം കാത്തുനിൽക്കാതെ മറ്റു സജ്ജീകരണങ്ങളാണ് ഇതിന് ഒരുക്കിയിരുന്നത്. തുടർന്ന് ആദ്യം ഇവരെ ദീറാബ് റോഡിലെ അൽഇമാം അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രിയിലെത്തിച്ചു.

     ഈ ആശുപത്രിയിൽ നിന്നുള്ള നിർദേശപ്രകാരം അൽഈമാൻ ആശുപത്രിയിൽ കൊണ്ടുപോയി എല്ലാവരെയും പരിശോധന നടത്തിയ ശേഷം ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാസിരിയയിലെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. പോലീസ്, എംബസി, ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള രേഖകൾ സഹിതമാണ് കർഫ്യൂ സമയത്ത് ഇവരെ കൊണ്ടുപോയത്. ഇന്നാണ് ഇവരുടെ ശരീര സ്രവ ഫലം പുറത്തുവരിക. ഹോട്ടലിൽ വെച്ച് ഏതാനും ചില പരിശോധനകളും നടത്തിയിട്ടുണ്ട്. ഈ പരിശോധനാ ഫലങ്ങളെല്ലാം പോസിറ്റീവ് ആണ്. അതേസമയം സ്വഫ്‌വാന് കോവിഡ് സ്ഥിരീകരിച്ചത് മുതൽ അദ്ദേഹവുമായി അടുത്തിടപഴകിയ നിരവധി പേർ റിയാദിലെ വിവിധ ആശുപത്രികളിൽ കോവിഡ് പരിശോധനക്ക് വിധേയരായി. ഇതുവരെ നടത്തിയവരുടേതെല്ലാം ഫലം നെഗറ്റീവ് ആണ്. അദ്ദേഹവുമായി അടുത്തിടപഴകിയവരെല്ലാം ആശുപത്രികളിലെത്തി പരിശോധന നടത്തണമെന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ ആവശ്യപ്പെട്ടു. രോഗികളുമായി ഇടപഴകിയവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും വൈറസ് ബാധ മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനായി എത്രയും പെട്ടെന്ന് 14 ദിവസം ക്വാറന്റൈൻ ചെയ്യണമെന്നാണ് നിർദേശം.

     അതേസമയം ശനിയാഴ്ച രാത്രി വൈറസ് ബാധയേറ്റു മരണപ്പെട്ട സ്വഫ്‌വാന്റെ മയ്യിത്ത് ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റിയാദിലെ സഊദി ജർമൻ ആശുപത്രിയിൽ വെച്ചായിരുന്നു സ്വഫ്‌വാന്റെ അന്ത്യം. മെഡിക്കൽ, മരണ റിപ്പോർട്ടുകളിൽ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. മയ്യിത്തുമായി ബന്ധപ്പെട്ട മറ്റുനടപടികൾ പൂർത്തിയാക്കുന്നതിന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെയാണ് ബന്ധുക്കൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് ബാധിച്ചവരുടെ ഖബറടക്ക ചുമതലകൾ ആരോഗ്യമന്ത്രാലയത്തിനാണ്. ഖബറടക്കം വൈകുന്നത് കാരണം മയ്യിത്ത് അനന്തരകർമങ്ങൾ ചെയ്യുന്ന സമിതിയുമായി ബന്ധപ്പെട്ടതോടെ ഇവർ പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള പ്രത്യേക റിപ്പോർട്ട് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഇന്നേ ലഭിക്കുകയുള്ളൂ. അതിനിടെ ഖബറടക്കം വൈകുന്നതിനെതിരെ സിദ്ദീഖ് ആരോഗ്യമന്ത്രാലയത്തിൽ പരാതി നൽകുകയും ചെയ്‌തിട്ടുണ്ട്‌.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago