സഊദിയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കാർഗോ വഴി നാട്ടിലേക്ക്
റിയാദ്: കോവിഡ്-19 കൊറോണ വ്യാപനം ശക്തമായതിനിടെ രാജ്യങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയുള്ള യാത്രാ വിമാനങ്ങൾ പൂര്ണമായും നിലച്ചതോടെ സഊദിയിൽ കെട്ടി കിടക്കുന്ന മൃതുദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം വിജയം കാണുന്നു. കാർഗോ വിമാനത്തിൽ സഊദിയിൽ നിന്നും രണ്ടാമത്തെ മൃതദേഹവും നാട്ടിലെത്തിക്കാനുള്ള ശ്രമം വിജയം കണ്ടു. കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നുമാണ് മൂന്നു മാസം മുമ്പ് മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ വഴിയൊരുങ്ങിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ദമാമിൽ പുറപ്പെടുന്ന എമിറേറ്റ്സ് കാർഗോ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം പിറ്റേന്ന് വൈകീട്ട് നാലോടെ കൊച്ചിയിലെത്തും. അവിടെനിന്ന് നോർക്ക ഏർപ്പാടാക്കുന്ന ആംബുലൻസിലാണ് വീട്ടിലെത്തിക്കുക.
മൂന്നുമാസത്തിലധികം നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് പാലക്കാട് പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണെൻറ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തുന്നത്. വർക്ക് ഷോപ്പിൽ മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്‌ത ബാലകൃഷ്ണെൻറ മൃതദേഹം നടപടിക്രമെളല്ലാം പൂർത്തിയായി നാട്ടിലയക്കേണ്ട ദിവസമാണ് കോവിഡ് -19 ഭീഷണിയിൽ സഊദിയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചത്. ഇതോടെ ദമാമിലെ ആശുപത്രി മോർച്ചറിയിൽതന്നെ സൂക്ഷിക്കുകയായിരുന്നു. ഇത്തരത്തിൽ നാട്ടിലയക്കാൻ കഴിയാതെ വിവിധ മോർച്ചറികളിൽ നിരവധി മൃതദേഹങ്ങൾ കിടക്കുന്ന വിവരംനേരത്തെ സുപ്രഭാതം അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്ന് നടത്തിയ ശ്രമം ഫലമായി കാർഗോ വിമാനം വഴി മൃതുദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം വിജയം കാണുകയായിരുന്നു. സഊദിയിലേക്ക് നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന കാർഗോ വിമാനത്തിൽ മൃതദേഹങ്ങൾ കൊണ്ടുപോകാൻ എമിറേറ്റ് എയർൈലൻസ് സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ, മൃതദേഹങ്ങൾ എത്തേണ്ട നാടുകളിലെ വിമാനത്താവളങ്ങളിൽനിന്നുള്ള സമ്മതപത്രം ആവശ്യമായിരുന്നു. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ ഇടപെടലിലൂെട ദമാം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗവും ദമാം മെഡിക്കൽ കോംപ്ലക്സിലെ എംബാമിങ് വിഭാഗവും സഹായിക്കാൻ തയാറായി. പിന്നീട് കൊച്ചി വിമാനത്താവളത്തിൽനിന്ന് സമ്മതപത്രം എത്തിയതിെൻറ അടിസ്ഥാനത്തിൽ ബാലകൃഷ്ണെൻറ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കാനായത്.
അതേസമയം, സമ്മതപത്രങ്ങൾ എത്തിയിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് അയക്കേണ്ട മൃതദേഹങ്ങളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങൾ അതത് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് മൃതദേഹം സ്വീകരിക്കാൻ തയാറാണെന്ന സമ്മതപത്രം വാങ്ങി അയക്കാൻ ശ്രമിച്ചാൽ കാർഗോ വിമാനങ്ങളിലെങ്കിലും തങ്ങളുടെ ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങൾ ഒരുനോക്ക് കാണാൻ അവസരമൊരുങ്ങും. ഇനിയും ഇത്തരത്തിൽ കൂടുതൽ മൃതുദേഹങ്ങൾ നാട്ടിലേക്കയക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാമൂഹ്യ പ്രവർത്തകർ. നേരത്തെ കഴിഞ്ഞ ദിവസം റിയാദിൽ നിന്നും മലയാളിയുടെ മൃതദേഹം കാർഗോ വിമാനത്തിൽ നാട്ടിലേക്കയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."