HOME
DETAILS

സമ്പൂർണ വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ് ; ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന് വിലയിരുത്തൽ

  
October 25, 2024 | 2:47 AM

UDF is aiming for complete victory

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ യു.ഡി.എഫിന്റെ ലക്ഷ്യം സമ്പൂർണ വിജയം. പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിലൂടെ ശ്രദ്ധേയമാകുന്ന വയനാട്ടിൽ റെക്കോഡ് ഭൂരിപക്ഷം ലക്ഷ്യമിടുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്ടും ചേലക്കരയിലും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നുംവിജയം കൈമുതലാക്കിയാണ് യു.ഡി.എഫ് പോരിനിറങ്ങുന്നത്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ യു.ഡി.എഫ് ക്യാംപ് ഉണർന്നുകഴിഞ്ഞു. പ്രിയങ്കയുടെ വരവ് മറ്റ് മണ്ഡലങ്ങളിലും ആവേശമുണ്ടാക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

കണ്ണൂരിൽ എ.ഡി.എം നവീൻ ബാബു ആത്മഹത്യചെയ്തത് ഉൾപ്പെടെ സി.പി.എമ്മിനും സർക്കാരിനുമെതിരേ ആയുധമാക്കാൻ നിരവധി വിഷയങ്ങൾ യു.ഡി.എഫിനുണ്ട്. പി.വി അൻവർ പി. ശശിക്കും എ.ഡി.ജി.പിക്കുമെതിരേ ഉന്നയിച്ച ആരോപണങ്ങൾ, പൂരംകലക്കൽ വിവാദം, വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം വൈകൽ എന്നിവയെല്ലാം പ്രചാരണ വിഷയമാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. 

കേന്ദ്രത്തിൽ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് താഴെയിറക്കാൻ കഴിഞ്ഞില്ലെങ്കിലും ഇൻഡ്യ സഖ്യത്തിനുണ്ടായ മുന്നേറ്റം ജനങ്ങളിൽ കോൺഗ്രസിന് അനുകൂലമായ വികാരം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരേ സി.പി.എം ഉയർത്തിയ ആരോപണങ്ങളെല്ലാം അവർ തന്നെ ഉപേക്ഷിച്ചതും തെരഞ്ഞെടുപ്പിന് ശേഷമുള്ള ദേശീയ രാഷ്ട്രീയവും യു.ഡി.എഫ് ഉയർത്തിക്കാട്ടും. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായതോടെ മതേതരചേരിയിലുണ്ടായ ഐക്യവും ഉണർവും വോട്ടർമാരെ ബോധ്യപ്പെടുത്താനും ശ്രമിക്കും.

 മത, സാമുദായിക വിഭാഗങ്ങളുടെ വോട്ട് ഉറപ്പിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ് ലിം വോട്ടുകൾ ലക്ഷ്യമിട്ട് സി.പി.എം നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പിലും ന്യൂനപക്ഷ വോട്ടുകളിൽ സി.പി.എമ്മിന് വിള്ളലുണ്ടാക്കാൻ കഴിയില്ലെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് അനുകൂലമായി തരംഗം രൂപപ്പെടുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. കോൺഗ്രസിന്റെ ദേശീയ നേതാക്കൾക്കൊപ്പം മുസ് ലിം ലീഗ് നേതാക്കളെ കൂടി പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തുന്നത് ഈ ലക്ഷ്യം  മുന്നിൽക്കണ്ടാണ്. 

അതേസമയം, ത്രികോണമത്സരത്തിന് സാധ്യതയുള്ള പാലക്കാട്ട് മുസ് ലിം വോട്ടുകളിൽ ചോർച്ചയുണ്ടാകാതിരിക്കാൻ കരുതലോടെ നീങ്ങാനും യു.ഡി.എഫ് പദ്ധതി തയാറാക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ എല്ലാ സമുദായങ്ങൾക്കും സ്വീകാര്യനാണെന്നത് പ്ലസ് പോയിന്റായി യു.ഡി.എഫ് കാണുന്നു. പി.വി അൻവർ തൻ്റെ സ്ഥാനാർഥിയെ പിൻവലിച്ച് രാഹുലിന് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയതും നേട്ടമാകും. അതേസമയം, ചേലക്കരയിൽ പി.വി അൻവറിന്റെ ഡി.എം.കെയുടെ സ്ഥാനാർഥിയായി എൻ.കെ സുധീർ മത്സരിക്കുന്നതാണ് യു.ഡി.എഫിന്റെ പ്രധാന വെല്ലുവിളി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  16 days ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  16 days ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  16 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  16 days ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  16 days ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  16 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  16 days ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  16 days ago
No Image

വിവാദച്ചുഴിയിൽ ഫിഫ ലോകകപ്പ്; അർജന്റീനയ്ക്ക് വേണ്ടി ഒത്തുകളിയെന്ന് ഈജിപ്ത്; ട്രംപിനെതിരെ യുവേഫ

Football
  •  16 days ago
No Image

വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

Kerala
  •  16 days ago