HOME
DETAILS

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

  
Web Desk
October 25, 2024 | 3:11 AM

Sarin has Rs 5000 and Rahul has Rs 25000

പാലക്കാട്: പാലക്കാട്ടെ  യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾ പത്രിക സമര്‍പ്പിച്ചു.  പാലക്കാട് ആര്‍.ഡി.ഒ എസ്. ശ്രീജിത്ത് മുമ്പാകെയാണ് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിനും പത്രിക സമർപ്പിച്ചത്. ഇതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം ഏഴായി. മൂന്ന് സെറ്റ് പത്രിക സമർപ്പിച്ച സരിൻ സ്റ്റെതസ്കോപ്പ്, ഓട്ടോ, ടോർച്ച് എന്നിവയിൽ ഒന്നാണ് ചിഹ്നമായി ആവശ്യപ്പെട്ടിരിക്കുന്നത്.

എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ ബുധനാഴ്ച പത്രിക സമർപ്പിച്ചിരുന്നു.  രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൈവശം പണമായി 25,000 രൂപയും മാതാവ് എം.ബി ബീനയുടെ കൈവശം 10,000 രൂപയുമുള്ളതായാണ് പത്രികയിൽ കാണിച്ചിരിക്കുന്നത്. 39,36,454 രൂപയുടെ ആസ്തിയാണ് രാഹുലിനുള്ളത്. മാതാവിന് 43,98,736 രൂപയുടെ ആസ്തിയുമുണ്ട്. രണ്ടുപേർക്കുമായി 49,87,598 രൂപയുടെ കടബാധ്യതയുണ്ട്. രാഹുലിൻ്റെ പേരിൽ 29 കേസുകളാണുള്ളത്. ഇതിൽ 19 എണ്ണം തീർപ്പാക്കി.

എൽ.ഡി.എഫ് സ്ഥാനാർഥി സരിൻ്റെ പക്കൽ പണമായുള്ളത് 5000 രൂപയും ഭാര്യ എസ്. സൗമ്യയുടെ കൈയിൽ 10,000 രൂപയുമാണുള്ളത്. 20,22,124. 77 രൂപയുടെ ആസ്തിയാണ് സരിനുള്ളത്. ഭാര്യക്ക് 42,19,125. 57 രൂപയുടെ ആസ്തിയുമുണ്ട്. രണ്ടുപർക്കും കടബാധ്യതകളില്ല. സരിനെതിരേ ആറ് ക്രിമിനൽ കേസുകളാണുള്ളത്. ഇതിൽ ഒരെണ്ണത്തിൽ ശിക്ഷിക്കപ്പെട്ടു.

എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെയും ഭാര്യ മിനിമോളുടെയും കൈവശം പണമായുള്ളത് 10,000 രൂപ വീതമാണ്.  40 ലക്ഷത്തിൻ്റെ സ്വത്ത് കൃഷ്ണകുമാറിനും 39 ലക്ഷം രൂപയുടെ സ്വത്ത് ഭാര്യക്കുമുണ്ട്. രണ്ടുപേർക്കുമായി 6,84,733 രൂപയുടെ കടബാധ്യതയുണ്ട്. 21 കേസുകളാണ് കൃഷ്ണകുമാറിനെതിരേയുള്ളത്. പത്തെണ്ണത്തിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊളംബിയയില്‍ വിമാനം തകര്‍ന്നു വീണു: 15 മരണം; പ്രമുഖര്‍ അപകടത്തില്‍പ്പെട്ടതായി സംശയം

International
  •  3 days ago
No Image

യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍

Business
  •  3 days ago
No Image

'സ്വപ്‌ന ബജറ്റല്ല, ചെയ്യാവുന്നത് പറയും...പറയുന്നത് ചെയ്യും' ധനമന്ത്രി; ബജറ്റവതരണത്തിന് നിമിഷങ്ങള്‍

Kerala
  •  3 days ago
No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 days ago
No Image

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

National
  •  3 days ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  3 days ago
No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  3 days ago
No Image

യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  3 days ago
No Image

യാത്രാ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവിസുകൾ നീട്ടി

Kerala
  •  3 days ago
No Image

കേരളം വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്; ജി.എസ്.ഡി.പിയിൽ 6.19 ശതമാനം വളർച്ച

Kerala
  •  3 days ago