HOME
DETAILS

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

  
Web Desk
October 25 2024 | 04:10 AM

Elon Musk Announces Tesla Robo Taxis Set to Hit Roads by Next Year in California and Texas

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷത്തോടെ റോബോ ടാക്‌സികള്‍ നിരത്തിലിറക്കുമെന്ന് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ് ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. തുടക്കത്തില്‍ ഈ ഡ്രൈവറില്ലാ ടാക്‌സികള്‍ കാലിഫോര്‍ണിയയിലും ടെക്‌സസിലുമാണ് ഓടുകയെന്നും അദ്ദേഹം അറിയിച്ചു. പണമൊടുക്കി ആളുകള്‍ക്ക് സ്വയം യാത്രചെയ്യാവുന്ന തരത്തിലായിരിക്കും ടാക്‌സികള്‍.

അതേസമയം അപകട സാധ്യതയുള്ളതിനാല്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കുക എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2019ല്‍ ടെസ് ല സ്വയം സഞ്ചരിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റിന് അപേക്ഷിച്ചതായും എന്നാല്‍ ഒരു ഡ്രൈവറുണ്ടെങ്കിലേ അനുമതി നല്‍കാനാകൂവെന്നും കാലിഫോര്‍ണിയ മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

ഈ മാസം 10ന് റോബോ ടാക്‌സി പരിചയപ്പെടുത്തുന്ന ചടങ്ങില്‍ മസ്‌ക് രണ്ട് സീറ്റും രണ്ട് വാതിലുമുള്ള സൈബര്‍ കാബ് അവതരിപ്പിച്ചിരുന്നു. കാമറകളുടെയും നിര്‍മിത ബുദ്ധിയുടെയും സഹായത്തോടെയാണിത് റോഡിലൂടെ സഞ്ചരിക്കുക. ഒരുവര്‍ഷം 20 ലക്ഷം സൈബര്‍ കാബുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് ഒന്നിലേറെ ഫാക്ടറികള്‍ വേണ്ടിവരുമെന്നും ചിലപ്പോള്‍ പ്രതിവര്‍ഷം 40 ലക്ഷം കാറുകള്‍ നിര്‍മിക്കുമെന്നും മസ്‌ക് പറയുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  2 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  2 days ago
No Image

ബാലുശ്ശേരി പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

വാഹനനിരയിലേക്ക് പുതിയ ഇലക്ട്രിക്ക് കാറുകൾ കൂടി ഉൾപ്പെടുത്തി റോയൽ ഒമാൻ പൊലിസ് 

oman
  •  2 days ago
No Image

ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്

Kerala
  •  2 days ago
No Image

കെട്ടിടം പൊളിക്കുന്നതിനിടെ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

828 മില്യൺ ഡോളർ സംഭാവന; ഗസ്സക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യമായി യുഎഇ 

uae
  •  2 days ago
No Image

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐക്ക് കുത്തേറ്റു

Kerala
  •  2 days ago
No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  2 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  2 days ago