വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍
ദോഹ: മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ എയര്‍ സര്‍വിസസ് നെഗോസിയേഷന്‍ യോഗത്തോടനുബന്ധിച്ച് ഖത്തര്‍ വിവിധ രാജ്യങ്ങളുമായി കരാറുകളില്‍ ഒപ്പുവെച്ചു. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ക്യൂബയുമായി പ്രാരംഭ വ്യോമ സര്‍വിസ് കരാറില്‍ ഒപ്പുവെച്ചു, കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗത അവകാശങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള ധാരണപത്രത്തിലും ഒപ്പു വെച്ചു.
ഖത്തറും മലാവിയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും യോഗം വേദിയായി. വ്യോമ സര്‍വീസ് കരാറില്‍ ഒപ്പുവെച്ച ഇരുരാജ്യങ്ങളും, വ്യോമ ഗതാഗത മേഖലയില്‍ ഒരു ധാരണപത്രത്തിലും ഒപ്പുവെച്ചു. തെക്കനമേരിക്കന്‍ രാജ്യമായ സുരിനാമുമായി വിമാന സര്‍വിസ് കരാറില്‍ ഒപ്പുവച്ച ഖത്തര്‍, കംബോഡിയ, കാനഡ, ഉഗാണ്ട എന്നീ രാജ്യങ്ങളുമായി ധാരണപത്രങ്ങളിലും ഒപ്പുവെച്ചു. കരാറുകളിലും ധാരണപത്രങ്ങളിലും ഖത്തറിനായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി തലവന്‍ മുഹമ്മദ് ഫാലിഹ് അല്‍ ഹാജിരി ഒപ്പു വെച്ചു.
സിവില്‍ ഏവിയേഷന്‍ മേഖലയിലെ സഹകരണവും വ്യോമഗതാഗത മേഖലയിലെ ബന്ധവും ശക്തിപ്പെടുത്തുന്നതിനായി, ബ്രിട്ടന്‍, ഹോങ്കോങ്, താന്‍സനിയ, മലേഷ്യ, ദക്ഷിണ കൊറിയ, നൈജീരിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നി രാജ്യങ്ങളിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റികളുമായും ഖത്തര്‍ അതോറിറ്റി ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തി.
Qatar has strengthened its global aviation network by signing air service agreements with multiple countries, fostering increased cooperation and connectivity in international air transport.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."