HOME
DETAILS
MAL
പൊതുസ്ഥലങ്ങള്‍ വൃത്തിയായി സംരക്ഷിക്കണം: കലക്ടര്‍
backup
June 06 2018 | 09:06 AM
കാസര്‍കോട്: ജില്ലയിലെ വിവിധ മേഖലകളില്‍ ഡെങ്കിപ്പനി ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുകേന്ദ്രങ്ങള്‍ ശുചിയായി നിലനിര്‍ത്താന്‍ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ഇക്കാര്യത്തില്‍ കൂട്ടായ പരിശ്രമം വേണം. തോട്ടം തൊഴിലാളികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കണം. മത്സ്യവില്പന പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെ അഴുക്കുചാലാക്കി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം.
ബോട്ടുകളും യാനങ്ങളും കൊതുക് കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തീരദേശ പൊലിസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തണമെന്നും തീരദേശ മേഖലകളില്‍ അടിയന്തിര യോഗം ചേരാനും കലക്ടര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."