HOME
DETAILS

വേനലില്‍ പൊള്ളി നീലഗിരി കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയില്‍

  
backup
April 01 2017 | 20:04 PM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a8%e0%b5%80%e0%b4%b2%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf


ഗൂഡല്ലൂര്‍: സമ്മിശ്ര കൃഷികളുടെ വിളനിലമായ നീലഗിരിയില്‍ കാര്‍ഷിക മേഖല പ്രതിസന്ധിയിലേക്ക് കൂപ്പ്കുത്തുന്നു. കടുത്ത വേനലില്‍ വരള്‍ച്ച രൂക്ഷമായതോടെയാണ് ജില്ലയിലെ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങി തുടങ്ങിയത്. കാലവര്‍ഷവും വേനല്‍ മഴയും ലഭിക്കാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.
കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന പന്തല്ലൂര്‍ താലൂക്കിലെ ദേവാലയില്‍ വേനല്‍ കടുത്തതോടെ തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങുകയാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നതിനാലാണ് ദേവാലയില്‍ വിദേശികള്‍ ഉള്‍പെടെ തേയിലകൃഷി ആരംഭിച്ചത്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി കാലാവസ്ഥയിലുണ്ടായ മാറ്റമാണ് തേയില വ്യവസായത്തിന്റെ പ്രതിസന്ധിക്കിടയാക്കിയത്. ഇതിനകം ഏക്കര്‍ക്കണക്കിന് തേയിലച്ചെടികളാണ് കരിഞ്ഞുണങ്ങിയത്.
കൂടാതെ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ ജില്ലയിലെ ഏക്കറുകണക്കിന് നെല്‍പാടങ്ങള്‍ തരിശായി കിടക്കുകയാണ്. പന്തല്ലൂര്‍, ഗൂഡല്ലൂര്‍ താലൂക്കുകളിലെ വിശാലമായ പുഞ്ചനെല്‍പ്പാടങ്ങളില്‍ കാപ്പി, കരുമുളക്, ഏലം, വാഴ തുടങ്ങിയ നാണ്യവിളകള്‍ക്ക് വഴിമാറിയിരിക്കുകയാണ്. എന്നാല്‍ ജനസേചന സൗകര്യങ്ങളില്ലാത്തത് ഈ കൃഷിയും നഷ്ടത്തിലാക്കുകയാണ്. പച്ചക്കറി കൃഷിയുടെ അവസ്ഥയും മറിച്ചല്ല. വെള്ളമില്ലാത്തതും കീടബാധ വ്യാപകമാകുന്നതും കര്‍ഷകര്‍ ദുരിതമായിരിക്കുകയാണ്. ഏറെ വിനോദ സഞ്ചാരികളെത്തുന്ന ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ ചെടികള്‍ കരിഞ്ഞുണങ്ങുകയാണ്. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ഈ മാസം സംഘടിപ്പിക്കുന്ന പുഷ്പമേളയും ആശങ്കയുടെ നിഴലിലാണ്.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 48 ശതമാനം മഴയാണ് ലഭിച്ചത്. കിണറുകളും, കുളങ്ങളും, തടയണകളും വരണ്ടതിനാല്‍ കുടിവെള്ള ക്ഷാമം ജില്ലയില്‍ രൂക്ഷമായിരിക്കുകയാണ്. നിരവധി പ്രദേശങ്ങളില്‍ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ചിലയിടങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതാണ് ജനങ്ങളുടെ ഏക ആശ്രയം. വരള്‍ച്ച രൂക്ഷമായതോടെ കൃഷിയിടങ്ങളിലെ ജലസേചനത്തിനായി നൂറു ശതമാനം സബ്‌സിഡി നിരക്കില്‍ കാര്‍ഷിക വകുപ്പ് കര്‍ഷകര്‍ക്ക് പൈപ്പുകള്‍ വിതരണം ചെയ്യുന്നുണ്ട്. 50 സെന്റ് മുതല്‍ അഞ്ചു ഏക്കര്‍ വരെ ഭൂമിയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പട്ടയഭൂമിയുടെ രേഖകള്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ സ്‌ക്കെച്ച്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ സഹിതമാണ് ഇതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ പൈപ്പ് ലഭിച്ചാലും ഇതിനാവശ്യമായ വെള്ളം ഇല്ലാത്ത അവസ്ഥയാണ് നിലവില്‍. മഴ ലഭിച്ചാലേ ജില്ലയുടെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകുവെന്ന് കര്‍ഷകര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago