HOME
DETAILS
MAL
ആരോഗ്യ ജാഗ്രതാ അവലോകനവും ബോധവല്‍ക്കരണവും
backup
June 06 2018 | 09:06 AM
പെരിന്തല്‍മണ്ണ: ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ആരോഗ്യ ജാഗ്രതാ അവലോകനവും നിപാ വൈറസ് പനി ബോധവല്‍ക്കരണവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി.ഹാജറുമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പെട്ടമണ്ണ റീന ടീച്ചര്‍ അധ്യക്ഷയായി.
പെരിന്തല്‍മണ്ണ ജില്ലാശുപത്രി ചീഫ് സര്ജന് ഡോ.ഷാജി അബ്ദുല്‍ ഗഫൂര്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്തംഗം എം.കെ റഫീഖ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആയിഷ, കമലം ടീച്ചര്‍, അന്നമ്മ മോളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ സദക്ക, സ്ഥിരംസമിതി അധ്യക്ഷരായ അമീര്‍ പാതാരി, സമീറ, മെമ്പര്‍മാരായ ജാഫര്‍ മാസ്റ്റര്‍, അബ്ദുള്ള, വേലായുധന്, പത്മജ, മായ, ചന്ദ്രിക, ജലജ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."