വാഹനാപകടം: 8,77,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
മഞ്ചേരി: വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശിയുടെ കണ്ണ് നഷ്ടപ്പെട്ട കേസില്‍ 8,77,000 രൂപ നഷ്ടരപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് ക്രൈം ട്രൈബ്യൂണല്‍ വിധിച്ചു.
തമിഴ്‌നാട് സേലം സ്വദേശി മണി (39) ക്കാണ് തുകയുടെ ഒന്‍പതു ശതമാനം പലിശയും കോടതിച്ചെലവുകളും ഉള്‍പ്പെടെ യുനൈറ്റെഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടത്. അപകടത്തില്‍ മണിയുടെ ഇടതു കണ്ണ് നഷ്ടമായിരുന്നു. 2014 മെയ് 18നു പൂക്കോട്ടൂരില്‍വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മണി സഞ്ചരിച്ച ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവര്‍ പൂക്കോട്ടൂര്‍ കറുത്തേടത്ത് അബ്ദുല്‍ വാഹിദ്, ഓട്ടോറിക്ഷയുടെ ആര്‍.സി ഉടമ പുളിക്കലകത്ത് അബ്ദുല്‍ വിഷാദ് എന്നിവരാണ് മറ്റ് എതിര്‍ കക്ഷികള്‍. ഹരജിക്കാരനുവേണ്ടി അഡ്വ. അബ്ദുര്‍റഹിമാന്‍ കാരാട്ട് ഹാജരായി. നഷ്ടപരിഹാര തുക ഒരു മാസത്തിനകം കെട്ടിവയ്ക്കാനാണ് വിധിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."