കെസ്‌റു സ്വയംതൊഴില്‍ വായ്പ 150 പേര്‍ക്ക്
മലപ്പുറം: എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കിവരുന്ന കെസ്‌റു-99 സ്വയം തൊഴില്‍ പദ്ധതി പ്രകാരം ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിച്ച് അര്‍ഹത നേടിയ 150 ഗുണഭോക്താക്കള്‍ക്കായി മൊത്തം 1,49,50,000 രൂപയ്ക്കുള്ള സ്വയം തൊഴില്‍ വായ്പ അനുവദിച്ചു. അപേക്ഷകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കമ്മിറ്റി യോഗമാണ് അംഗീകാരം നല്‍കിയത്. അപേക്ഷകള്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിലേക്ക് അയച്ചു കൊടുക്കാനും വായ്പ അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് സബ്‌സിഡി വിതരണം ചെയ്യാനും തീരുമാനിച്ചു.
മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്‌ജോബ് ക്ലബ് പദ്ധതിയില്‍ സ്വയം തൊഴില്‍ വായപയ്ക്ക് സംയുക്ത സംരംഭങ്ങളായി അപേക്ഷിച്ച അഞ്ച് സംഘങ്ങള്‍ക്ക് സ്വയം തൊഴില്‍വായ്പയ്ക്ക് യോഗം ശുപാര്‍ശചെയ്തു. എംപ്ലോയ്‌മെന്റ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന വിവിധ പദ്ധതികള്‍ പ്രകാരം സ്വയം തൊഴില്‍വായ്പ ആവശ്യമുള്ളവര്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് അസ്‌ലം, മുഹമ്മദ് കുട്ടി, അബ്ദുല്‍ കലാം, പെരുമ്പടപ്പ് ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.സി അബുട്ടി, ലീഡ് ജില്ലാ മാനെജര്‍ കെ. അബ്ദുല്‍ ജബാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി അബ്ദുല്‍ മജീദ്, അരീക്കോട് ഐ.ടി.ഐ ജൂനിയര്‍ അപ്രന്റീസ് അഡൈ്വസര്‍ പി.കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാജി ജോസ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.കെ ജനാര്‍ദ്ദനന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സെല്‍ഫ് എംപ്ലോയ്‌മെന്റ്) കെ.ശൈലേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."